Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

കെഎംസിസി ഇഫ്താര്‍ സംഗമം മാര്‍ച്ച് 14ന്

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇഫ്ത്താര്‍ സംഗമം മാര്‍ച്ച് 14ന് നടക്കും. ശിഫയിലെ അല്‍ അമൈരി ഓഡിറ്റോറിയത്തിലാണ് സംഗമം. സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ പ്രമുഖരടക്കം ആറായിരം അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിപാടിയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതിക്കും രൂപം നല്‍കി.

കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി അംഗങ്ങളായ കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു പി മുസ്തഫ, ഭാരവാഹികളായ സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂഖ്, മജീദ് പയ്യന്നൂര്‍, അസീസ് വെങ്കിട്ട, അഡ്വ അനീര്‍ ബാബു, ജലീല്‍ തിരൂര്‍, അഷ്‌റഫ് കല്പകഞ്ചേരി, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, ഷംസു പെരുമ്പട്ട,

നജീബ് നല്ലാംങ്കണ്ടി, പി സി മജീദ്, ഷൗക്കത്ത് കടമ്പോട്ട്, സുഹൈല്‍ കൊടുവള്ളി, ഷബീര്‍ മണ്ണാര്‍ക്കാട്, അഷ്‌റഫ് മീപ്പീരി, ഷറഫ് വയനാട്, മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, ഉസ്മാന്‍ പരീത് എറണാകുളം, അന്‍സാര്‍ വള്ളക്കടവ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top