Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

മധുകുമാറിന് നവയുഗം യാത്രയയപ്പ്

ദമ്മാം: പതിനഞ്ചു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന മധുകുമാറിന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ദമ്മാം സിറ്റി കമ്മിറ്റി ഓഫിസില്‍ നടന്ന പരിപാടിയില്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. നവയുഗത്തിന്റെ ഉപഹാരം ദമ്മാം മേഖല കമ്മിറ്റി പ്രസിഡന്റ് തമ്പാന്‍ നടരാജന്‍ സമ്മാനിച്ചു. നവയുഗം മേഖല നേതാക്കളായ സാബു വര്‍ക്കല, ജാബിര്‍, സഞ്ജു, ശെല്‍വന്‍, ഇര്‍ഷാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തിരുവല്ല സ്വദേശിയായ മധുകുമാര്‍ പതിനഞ്ചു വര്‍ഷമായി ദമ്മാമിലെ അബ്ദുള്‍ കരീം ഹോള്‍ഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. നവയുഗം ദമ്മാം സിറ്റി കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം സാമൂഹ്യ, സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top