
റിയാദ്: കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസ് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സംഗമത്തില്‍ കെഎംസിസി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

ഒപി മുഹിയുദ്ദീന്‍ മൗലവി റമദാന്‍ സന്ദേശം നല്‍കി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍മാരായ ജലാല്‍ കാലാമ്പൂറിന്റെയും മജീദ് പാറക്കലിന്റെയും നേതൃത്വത്തിലാണ് ഇഫ്താര്‍ വിരുന്നൊരുക്കി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സിപി മുസ്തഫ, അഡ്വ. അനീര്‍ ബാബു, സത്താര്‍ താമരത്ത്, മുജീബ് ഉപ്പട, ഷൗക്കത്ത് കാടമ്പോട്ട്, നവാസ് ഖാന്‍ ബീമാപള്ളി, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ പങ്കെടുത്തു.

എറണാകുളം ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ കരിക്കന, പ്രസിഡന്റ് ഉസ്മാന്‍ പരീത്, സെക്രട്ടറി മുജീബ് മൂലയില്‍, ട്രഷറര്‍ കരീം കാനാംപുറം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ ഉളിയന്നൂര്‍, പ്രോഗ്രാം കണ്‍വീനര്‍ തന്‍സില്‍ ജബ്ബാര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഹര്‍ഷാദ്, ഷമീര്‍ ചിറയം, ഷമീര്‍ മുഹമ്മദ്, ഇബ്രാഹിം പൂക്കടശ്ശേരി, ഇബ്രാഹിം പല്ലാരിമംഗലം, ഇര്‍ഷാദ് വാഫി, ഇഖ്ബാല്‍ ഇബ്രാഹിം, പരീത്, മുഹമ്മദ് സഹല്‍, മിദുലാജ്, ബഷീര്‍ വാളാച്ചിറ, അമീര്‍ ബീരാന്‍, അലിയാര് കുഞ്ഞ്, അബ്ദുറഹീം, കോയക്കുട്ടി, അലി വാരിയത്ത്, സാലിഹ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.