
റിയാദ്: നവോദയ കുടുംബവേദി വനിതാ ദിനാഘോഷവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. സ്ത്രീ വിമോചനത്തിന്റെയും തുല്യതയുടേയും വരുംനാളുകള്‍ ഉറപ്പാക്കാനുള്ള മുന്നേറ്റം ശക്തിപ്പെടുത്താനാണ് ലോകം വനിതാദിനം. അതിനെ പിന്തുണച്ചാണ് നവോദയ കുടുംബവേദിയും വനിതാ ദിനം ആചരിച്ചത്.

യുവാക്കള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം പടരുന്നതിന്റെ ഉത്കണ്ഠ പങ്കുവെച്ച് കുടുംബവേദി കണ്‍വീനര്‍ ആതിരാ ഗോപന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഞ്ജു ഷാജു അധ്യക്ഷത വഹിച്ചു. വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും സമകാലീന രാഷ്രീയ വിഷയങ്ങളും സൗമ്യ ശ്രീരാജ് വിവരിച്ചു.

സൗദി അറേബിയയില്‍ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നത് സൗദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് യോഗം വിലയിരുത്തി. അനില്‍ പിരപ്പന്‍കോട്, കുമ്മിള്‍ സുധീര്‍, ഷൈജു ചെമ്പൂര് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇഫ്താര്‍ വിരുന്നില്‍ നവോദയ കുടുംബാംഗങ്ങള്‍ പങ്കെടുത്തു. സൗമ്യ സ്വാഗതവും രസ്‌ന നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.