
റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അംഗങ്ങളും അനുഭാവികളും വിശിഷ്ടാതിഥികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

സംഗമത്തില്‍ പ്രസിഡന്റ് ടി എം അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ടി എസ് സൈനുല്‍ ആബിദ് മുഖ്യ പ്രഭാഷണം നടത്തി. സക്കാത്ത് സെല്‍ ചെയര്‍മാന്‍ ഫൈസല്‍ പൂനൂര്‍ സക്കാത്ത് സെല്ലിന്റെയും സ്‌കോളര്‍ഷിപ്പ് വിങ്ങിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ജനറല്‍ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും സോഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ് പാനൂര്‍ നന്ദിയും രേഖപ്പെടുത്തി. സലിം പള്ളിയില്‍, സഗീര്‍ അലി വണ്ടൂര്‍, അബ്ദുല്‍ ഖാദര്‍ കുട്ടശ്ശേരി, ഹര്‍ഷദ് ഫറോക്ക്, ഷമീം മുക്കം, സുഹാസ് ചേപ്പാലി, അബൂബക്കര്‍ മമ്പാട്, റിയാസ് അബ്ദുല്ല, ഫൈസല്‍ അബ്ദു എന്നിവര്‍ ചടങ്ങിന്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.