Sauditimesonline

HORMUZ
നടുക്കടലില്‍ വീണ്ടും ആക്രമണം: 28 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍; കടലില്‍ കുടുങ്ങിയത് 6000 നാവികരെന്ന് യുഎന്‍

റിയാദില്‍ ‘തൃശൂര്‍ പൂരം’: പാണ്ടിമേളത്തിന് പെരുവനം കുട്ടന്‍മാരാരും

റിയാദ്: തൃശൂര്‍ പൂരം പുനരാവിഷ്‌കരിക്കാനൊരുങ്ങി റിയാദിലെ തൃശൂര്‍ കൂട്ടായ്മ. പത്മശ്രീ പെരുവനം കുട്ടന്‍മാരാരും സംഘവും നയിക്കുന്ന പാണ്ടിമേളവും ഘോഷയാത്രയും പൂരത്തിന് മാറ്റുകൂട്ടുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡിസംബര്‍ 13ന് റിയാദ് അല്‍ ഹൈറിലെ അല്‍ ഒവൈദ വിശ്രമ കേന്ദ്രം തേക്കിന്‍കാട് മൈതാനമായി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ മേളം, തായമ്പക എന്നിവ അരങ്ങേറും. താലപ്പൊലി, കഥകളി, തെയ്യം, കോല്‍കളി, ദഫ് മുട്ട്, കാവടി, മൈലാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്രയും നടക്കും. പൂരപ്പറമ്പിലെ വഴിവാണിഭം, ആറു ഗജവീരന്‍മാരുടെ രൂപം, കുടമാറ്റം തുടങ്ങി തൃശൂര്‍ പൂരത്തിന്റെ തനിമ ചോരാതെ പുനരാവിഷ്‌കരിക്കാനുളള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ത്യശൂര്‍ ജില്ലാ കൂട്ടായ്മയുടെ പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്യശൂര്‍ സംഗമത്തിലാണ് പൂരം പുനരാവിഷ്‌കരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ശാസ്ത്ര പ്രദര്‍ശനവും നടക്കും. ഉച്ചക്ക് രണ്ട് മുതല്‍ പൂര മൈതാനിയില്‍ ഒരുക്കങ്ങള്‍ തുടങ്ങും. മൂനിന് ഘോഷയാത്രയും അഞ്ചിന് പാണ്ടിമേളവും നടക്കും. വൈകുന്നേരം 7ന് സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേളും. വാര്‍ത്താ സമ്മേളനത്തില്‍ പെരുവനം കുട്ടന്‍മാര്‍. സോനാറ്റ് വി പി, സുനില്‍ മേനോന്‍, സുധാകരന്‍ ചാവക്കാട്, ഷാജി ചേറ്റുവ, ബാബു മൈലഞ്ചേരി എന്നിവര്‍ പഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top