Sauditimesonline

SaudiTimes

കേന്ദ്രം ഭരണഘടനയുടെ മരണമണി മുഴക്കുന്നു: കെ വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ

പ്രവാസി പുനരധിവാസം: സൗദി ദേശീയ സെമിനാര്‍ ഡിസംബര്‍13 ന് ജിസാനില്‍.

റിയാദ്: കേന്ദ്ര സര്‍ക്കാര്‍ മുഴക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ മരണമണിയാണെന്ന് കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹനീയ കാഴ്ചപ്പാടിനെ ഇല്ലാതാക്കുകയാണന്നും അദ്ദേഹം റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കു വിരുദ്ധമാണ് പൗരത്വ ഭേദഗതി ബില്‍. രാജ്യത്തിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും എതിരായ കാഴ്ചയാണ് ഓരോ ദിവസവും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതെന്നും കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ആരോപിച്ചു. ജിസാന്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 13ന് ജിസനില്‍ സംഘടിപ്പിക്കുന്ന സൗദി ദേശീയ പ്രവാസി സെമിനാറില്‍ പങ്കെടുക്കാനാണ് കേരള നിയമസഭാ പ്രവാസി ക്ഷേമസമിതി ചെയര്‍മാനും പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ സൗദിയിലെത്തിയത്. പ്രവാസി പുനരധിവസം: പ്രശ്‌നങ്ങളും പ്രായോഗിക പരിഹാരങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. സാമ്പത്തിക വിദഗ്ധനും സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗവുമായ ഡോ.കെ.എന്‍.ഹരിലാല്‍ ‘പ്രവാസി പുനരധിവാസവും കേരളവികസനവും’ എന്ന വിഷയം അവതരിപ്പിക്കും.

നാടിന്റെ സമ്പദ്ഘടനയില്‍ മുഖ്യപങ്കു വഹിക്കുന്ന പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും വികസന അജണ്ടയില്‍ പ്രധാന പരിഗണനാ വിഷയമാകണ്. സെമിനാറില്‍ വിവിധ പ്രവാസി സംഘടനാ നേതാക്കള്‍, ലോകകേരളസഭ അംഗങ്ങള്‍, വിദഗ്ധര്‍, പ്രവാസി പ്രതിനിധികള്‍ എന്നിവര്‍ പെങ്കെടുക്കും. കേരള പ്രവാസിക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ്ജ്‌വര്‍ഗീസ്, ലോകകേരള സഭ അംഗങ്ങളായ വി.കെ.അബ്ദുല്‍റഊഫ്, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, ജിദ്ദ നവോദയ ജനറല്‍സെക്രട്ടറി ശ്രീകുമാര്‍മാവേലിക്കര, അസീര്‍ പ്രവാസിസംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി എന്നിവര്‍ ഉദ്ഘാടന സെഷനില്‍സംസാരിക്കും.സെമിനാറില്‍ പ്രവാസി പുനരധിവാസ ചര്‍ച്ചക്കുള്ള കരട് രേഖ ലോകകേരളസഭാംഗവും ജിസാന്‍ സര്‍വകലാശാല മെഡിക്കല്‍കോളജ് പ്രൊഫസറുമായ ഡോ. മുബാറക്ക് സാനി അവതരിപ്പിക്കും. ജല രക്ഷാധികാരി താഹ കൊല്ലേത്ത് മോഡറേറ്ററായിയിരിക്കും. പ്രവാസി പുനരധിവാസം മുഖ്യവിഷയമായി ചര്‍ച്ച ചെയ്യുന്ന ഏകദിനസെമിനാറില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു.
‘പ്രവാസത്തിന്റെ പ്രതിസന്ധികളും തിരിച്ചുപോക്കിനുള്ള തയ്യാറെടുപ്പുകളും’ (കുഞ്ഞമ്മദ് കൂരാച്ചുണ്ട്, ലോകകേരളസഭാംഗം), ‘പ്രവാസി പുനരധിവാസവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും’ (എം.എം.നയീം, നവോദയ ദമ്മാം), ‘സ്ത്രീപ്രവാസവും പുനരധിവാസവും ‘ (ഷമീര്‍കുന്നുമ്മല്‍, കേളി റിയാദ്), വിനോദ സഞ്ചാര മേഖലയും പ്രവാസി പുനരധിവാസ സാദ്ധ്യതകളും’ (മാത്യു നെല്ലുവേലില്‍, മാസ് തബൂക്ക്), ചെറുകിട വ്യാപാര മേഖലയും പ്രവാസി പുനരധിവാസവും’ (റഷീദ് ചന്ദ്രാപ്പിന്നി, അസീര്‍ പ്രവാസിസംഘം ഖമീസ്മുഷൈത്ത്), ‘വിദേശത്ത് മരണ മടയുന്ന പ്രവാസികളുടെ കുടുംബങ്ങളുടെ സംരക്ഷണവും പുനരധിവാസവും’ (എം.കെ. ഓമനക്കുട്ടന്‍, ജല ജിസാന്‍), ‘വ്യവസായ മേഖലയും പ്രവാസി പുനരധിവാസവും’ ( ഷാനവാസ്, പ്രതിഭ നജ്‌റാന്‍), കേന്ദ്ര സംസ്ഥാന സര്‍ക്കരുകളും പ്രവാസി പുനരധിവാസവും’ (ബാബു പരപ്പനങ്ങാടി, അസീര്‍ പ്രവാസിസംഘം, ഖമീസ്മുഷൈത്ത്), ‘പ്രവാസി പുനരധിവാസവും നിര്‍മ്മാണമേഖലയും'(ഹനീഫ മൂവാറ്റുപുഴ, നവോദയ, ദമ്മാം), പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക പുനരധിവാസം’ (ഷൈജു അസീസ്, ജല ജിസാന്‍), ‘പ്രവാസി പുനരധിവാസവും സഹകരണമേഖലയും’ (സലാംകൂട്ടായി, ജല ജിസാന്‍), പ്രവാസി പുനരധിവാസം: പ്രായോഗിക നിര്‍ദ്ദേശങ്ങള്‍’ (ഖസിം പ്രവസിസംഘം, ബുറൈദ), കാര്‍ഷികമേഖലയിലെ പ്രവാസി പുനരധിവാസ സാദ്ധ്യതകള്‍’ ( ഡോ. രമേശ് മൂച്ചിക്കല്‍), ‘നഴ്‌സിംഗ് പ്രവാസം: പ്രശ്‌നങ്ങളും സാധ്യതകളും'(ജിപ്‌സി), ‘നൈപുണ്യവികസനവും പ്രവാസി പുനരധിവാസവും’ (ഡോ.റെനീല പത്മനാഭന്‍), പ്രവാസി പുനരധിവാസവും ആരോഗ്യമേഖലയും’ (ഡോ. ജോവര്‍ഗീസ്) എന്നീവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വൈകുന്നേരം നാലിന് പൊതുസമ്മേളനം കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ.കെ.എന്‍.ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തും. ജിസാനിലെ വിവിധ സംഘടനാ പ്രതിനിധികളായ ഹാരിസ്‌കല്ലായി (കെ.എം.സി.സി), മുഹമ്മദ് ഇസ്മയില്‍ മാനു (തനിമസാംസ്‌കാരികവേദി), സലിംആറ്റിങ്ങല്‍ (ഒ.ഐ.സി.സി), ഷംസു പൂക്കോട്ടൂര്‍(കെ.എം.സി.സി), താഹ കോഴിക്കോട് (ഐ.സി.എഫ്), മുസ്തഫ ദാരിമി (എസ്.കെ.ഐ.സി) എന്നിവര്‍ പ്രവാസി എന്നിവര്‍ പ്രസംഗിക്കും. പ്രസിഡന്റ് എം.കെ.ഓമനക്കുട്ടന്‍ അധ്യക്ഷത വഹിക്കും. പ്രവാസി പുനരധിവാസത്തിന്റെ രൂപരേഖ സംഘാടക സമിതി ചെയര്‍മാന്‍ ഡോ.മുബാറക്ക് സാനി അവതരിപ്പിക്കും. ജനറല്‍കണ്‍വീനര്‍ വെന്നിയൂര്‍ ദേവന്‍ സ്വാഗതവും കണ്‍വീനര്‍ സലാംകൂട്ടായി നന്ദിയും പറയും. യോഗത്തിന്‌ശേഷം മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top