
റിയാദ്: മാധ്യമങ്ങള്‍ പകര്‍ന്നു നല്‍കുന്ന മാനവികതയും സാമൂഹിക ഇടപെടലുകളും ചര്‍ച്ച ചെയ്ത ടീന്‍സ് മീഡിയാ ടോക് ശ്രദ്ദേയമായി. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മീഡിയ ടോക്ക് പ്രമുഖ പത്രപ്രവര്‍ത്തകനും അറബ്‌ന്യൂസ് മാനേജിങ്എഡിറ്ററുമായ സിറാജ് വഹാബ് ഉദ്ഘാടനം ചെയ്തു. ജീവിതത്തില്‍ നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയുന്നതു പോലെ വാര്‍ത്തകളില്‍ കടന്നുകൂടാന്‍ സാധ്യതയുള്ള അപകടങ്ങള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് അദ്ദേഹംപറഞ്ഞു. ഇഷ്ടമുളള വാര്‍ത്തകള്‍ മാത്രം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പാടുള്ളു എന്നത് മിഥ്യാ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. സമൂഹത്തിലെ ഉന്നതരുമായി സംവദിക്കാനും സൗഹാര്‍ദ്ദം പുലര്‍ത്താനും കഴിയുന്നു എന്നതാണ് പത്രപ്രവര്‍ത്തകനെ മറ്റുള്ളവരില്‍നിന്നു വിത്യസ്ഥനാക്കുന്നതെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്നുവരുന്ന വിവിധ പാഠ്യേതര പരിപാടികളില്‍ മാധ്യമങ്ങള്‍ക്കും പ്രാധാന്യം നല്‍കാറുണ്ടെന്നു പ്രിന്‍സിപ്പാള്‍ പി മുഹമ്മദ് മുസ്തഫ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരും മീഡിയാ ടോക്കില്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകരായ ഉബൈദ് എടവണ്ണ, വഖാര്‍ നസീം വാമിഖ്, മുഹമ്മദ് സൈഫുദീന്‍, സകിയുല്ല മുഹ്‌സിന്‍, ഷംനാദ് കരുനാഗപ്പള്ളി, ഇല്യാസ് റഹീം, കെഎന്‍ വാസിഫ്, സറീന്‍ വാസിഫ്, ജയന്‍ കൊടുങ്ങല്ലൂര്‍, ഡോ. സഈദ്, മസൂദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലിഫ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍, സ്‌കൂള്‍ ഡയറക്ടര്‍ മുഹമ്മദ് അഹ്മദ് എന്നിവര്‍ ഉപഹാരം വിതരണം ചെയ്തു. ഷമീര്‍ പി കെ, സുന്ദുസ് സാബിര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അലി ബുഖാരി നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.