Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

‘സ്പന്ദനം’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: കലാ, കായിക, ജീവകാരുണ്യ കൂട്ടായ്മ എന്‍എസ്‌കെ ‘സ്പന്ദനം’ കലാവിരുന്നിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യാഥിതി ആയി പങ്കെടുക്കും. വെല്ലുവിളികളെ അതിജീവിച്ചു പ്രതിഭ തെളിയിച്ച അസീം വേളിമണ്ണ, അലിഫ് മുഹമ്മദ്, മെന്റലിസ്‌റ് ഫാസില്‍ ബഷീര്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം റിതു കൃഷ്ണ, കൃതിക എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. മെയ് 26 വെള്ളി എക്‌സിറ്റ് 30ലെ അല്‍ ഖല്‍സര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി

ഓട്ടിസം ബാധിച്ച രണ്ടു കുട്ടികളെ ദത്തെടുത്തുകൊണ്ടാണ് എന്‍എസ്‌കെ പരിപാടി നടുത്തുന്നതെന്ന് ഭാരവാഹികളായ നൗഷാദ് സിറ്റി ഫ്‌ളവര്‍, സലാഹ് റാഫി ഗ്‌ളൈസ്, കബീര്‍ കാര്‍ഡന്‍സ്, നിസാര്‍ കുരിക്കള്‍ എന്നിവര്‍ അറിയിച്ചു. ബത്ഹ അപ്പോളോ ഡിമോറയില്‍ നടന്ന പോസ്റ്റര്‍ പ്രകാശനത്തില്‍ ഗായകരായ താജുദീന്‍ വടകര, ഷഹജ മലപ്പുറം, അലിഫ് മുഹമ്മദ്, സൗദി ഗായകന്‍ ഹാഷിം അബ്ബാസ്, ബഷീര്‍ പാരഗണ്‍, സത്താര്‍ കായംകുളം, സലിം അര്‍ത്തിയില്‍, മജീദ് മാനു, ബിന്ദു ടീച്ചര്‍, കമര്‍ ഭാനു, ആബിദ ഷഫീന എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top