Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

സൗദിയില്‍ തിങ്കള്‍ വരെ മഴയും പൊടിക്കാറ്റും

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മാര്‍ച്ച് 27 വരെ ഇടിമിന്നലും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകട സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കി.

സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ മഴ അനുഭവപ്പെടും. തുടര്‍ച്ചയായി മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെളളം നിറയാന്‍ സാധ്യതയുണ്ട്. തായിഫ്, അല്‍അര്‍ദിയാത്ത്, തുര്‍ബ, റാനിയ, അല്‍ മുവൈഹ്, ഖുലൈസ്, അല്‍ കാമില്‍, അല്‍ജുമും, ബഹ്‌റ, അല്‍ലെയ്ത്, അല്‍ഖുന്‍ഫുദ തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. ജിദ്ദ, റാബിഗ് എന്നിവിടങ്ങില്‍ പൊടിക്കാറ്റും ചാറ്റല്‍ മഴയും ശത കാറ്റും അനുഭവപ്പെടും.

റിയാദ് പ്രവിശ്യയിലെ അല്‍ഖര്‍ജ്, വാദി അല്‍ ദവാസിര്‍, സുലൈ, അഫീഫ്, അല്‍ ദവാദ്മി, ഷഖ്‌റ, അല്‍സുല്‍ഫി, അല്‍മജ്മഅ, അല്‍ഖുവയ്യ എന്നിവിങ്ങെളിലും കാലാവസ്ഥയില്‍ മാറ്റം ദൃശ്യമാകും. അല്‍ഖാത്, ഹോതാ ബാനി തമീം, അല്‍ അഫ്‌ലാജ്, താദിഖ്, റമ, അല്‍മുസാഹിമിയ, അല്‍ദിരിയ, ധുര്‍മ്മ, ഹുറൈമില, അല്‍ദലം എന്നിവിടങ്ങളിലെ ചെറു കനാലുകളില്‍ വെളളം നിറഞ്ഞ് കവിയാന്‍ ഇടയുണ്ട്. ഇവിടങ്ങളില്‍ വിനോദത്തിന് പോകരുതെന്നും നീന്താന്‍ വെളളത്തില്‍ ഇറങ്ങരുതെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

അസീര്‍, അല്‍ബഹ, ജസാന്‍, നജ്‌റാന്‍, മദീന, ഹായില്‍, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ഖാസിം, കിഴക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലും മഴയും പൊടിക്കാറ്റം അനുഭവപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top