Sauditimesonline

3 SAHITHEEYAM
നീര്‍മാതളം പൂത്ത ഓര്‍മകളും 'ബിഗ് ബ്രദറി'ന്റെ നിഴലുകളും

ജനാധിപത്യത്തിന്റെ കറുത്ത ദിനം: റിയാദ് ഓഐസിസി

റിയാദ്: രാജ്യത്തെ കൊള്ളയടിച്ചു വിദേശത്തക്കു കടന്ന രാജ്യദ്രോഹികള്‍ക്കെതിരെ പ്രതികരിച്ച രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. രാഹുല്‍ ഗാന്ധിയെ ബി.ജെപി ഭയപ്പെടുന്നു. അതിനുളള തെളിവാണിത്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം സമീപനങ്ങളെ രാജ്യത്തെ പ്രബുദ്ധരായ ജനത തള്ളിക്കളയും.

ബിജെപി ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കന്മാരെ കേന്ദ്ര മന്ത്രിസഭയിലെടുത്തും രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കന്മാരെ അയോഗ്യരാകുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നതിലൂടെ അദ്ദേഹത്തെ നിശബ്ദമാക്കാമെന്നത് വ്യമോഹം മാത്രമാണ്.

അനേഷണ ഏജന്‍സികളെ ഉപോയോഗിച്ചു ഒതുക്കാമെന്ന് കരുതിയത് പരാജയപ്പെട്ടപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ പരാമര്‍ശത്തിന്റെ പേരിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാതിപത്യ പാര്‍ട്ടിയുടെ നേതാവിനെതിരെ ബി. ജെ.പി തിരിഞ്ഞിരിക്കുന്നത്. ഇതിനു കനത്ത വില മോദി സര്‍ക്കാര്‍ നാകേണ്ടിവരും. രാഷ്ട്രീയ പകപോക്കല്‍ നടപടിക്കെതിരെ രാജ്യത്തെ എല്ലാ ജനാതിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top