പ്രവാസി മലയാളി ഫൗണ്ടേഷന്‍ കാരുണ്യയാത്ര; റമദാന്‍ കിറ്റ വിതരണം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’ റമദാന്‍ കിറ്റ് വിതരണത്തിന് തുടക്കം. വിതരണോദ്ഘാടനം ലഹരി വിരുദ്ധ പ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് നിര്‍വ്വഹിച്ചു. റിയാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്ന ലേബര്‍ ക്യാമ്പില്‍ ആയിരുന്നു ഉദ്ഘടനം.

അധ്യാനത്തിന്റെ ഒരംശം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മരുഭൂമിയില്‍ ഇടയന്‍മാരായി കഴിയുന്നവര്‍ക്കും എത്തിക്കുന്ന പ്രവാസികള്‍ നാട്ടിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് ഫിലിപ് മമ്പാട് പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ദേശ, ഭാഷാ വ്യത്യാസങ്ങളില്ലെന്ന് തെളിയിക്കുന്നതാണ് ജിഎംഎഫ് പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മഹേഷ് ചിത്രവര്‍ണ്ണം, വി പി മുസ്തഫ, ഗായിക ശഹജ എന്നിവര്‍ പങ്കെടുത്തു. റമദാന്‍ മാസം മുഴുവന്‍ മരുഭൂമിയില്‍ ഒറ്റപെട്ടു കഴിയുന്ന ആട്ടിടയന്മാര്‍, ഒട്ടകത്തെ മെയ്ക്കുന്നവര്‍, കൃഷിയിടങ്ങളിലെ ജോലിക്കാര്‍, തൊഴില്‍ നഷ്ടപ്പെട്ടു കഴിയുന്നവര്‍ എന്നിവര്‍ക്കെല്ലാം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുളള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് കാരുണ്യ യാത്ര കോഡിനേറ്റര്‍ ബിനു കെ തോമസ് അറിയിച്ചു.

സാമൂഹിക പ്രവര്‍ത്തകന്‍ സലിം ആര്‍ത്തിയില്‍, ബോബന്‍ പട്ടാഴി, ഷാജഹാന്‍ ചാവക്കാട്, സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, റസ്സല്‍ മഠത്തിപറമ്പില്‍, പ്രെഡിന്‍ അലക്‌സ്, ബഷീര്‍ കോട്ടയം, ശരിക് തൈക്കണ്ടി, സലിം വാലിലപ്പുഴ, യാസിര്‍ അലി, നിസാം കായംകുളം, അല്‍ത്താഫ് കാലിക്കറ്റ്, റൗഫ് ആലപിടിയന്‍, ഫൗസിയ നിസാം, സിയാദ് വര്‍ക്കല, റസീന അല്‍ത്താഫ്, സിമി ജോണ്‍സണ്‍, ഷാജിത ഷാജഹാന്‍, രാധിക സുരേഷ്, സുനി ബഷീര്‍, കെജെ റഷീദ്, അലി എ കെ റ്റി, ഷമീര്‍ കല്ലിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply