സൗദിയില്‍ റെയ്ഡ് തുടരുന്നു; നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ നടന്ന റെയ്ഡില്‍ 21,151 നിയമ ലംഘകരായ വിദേശികളെ അറസ്റ്റ് ചെയ്തു. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ ലംഘിച്ചവരെയാണ് വിവിധ പ്രവിശ്യകളില്‍ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇഖാമ നിയമം ലംഘിച്ചതിന് 13,799 പേരും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,768 പേരെയും കസ്റ്റഡിയിലെടുത്തു. തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് 2,584 പേരാണ് അറസ്റ്റിലായത്.

അനധികൃതമായി സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 1,283 പേരില്‍ 72 ശതമാനവും യമന്‍ പൗരന്‍മാരാണ്. എത്യോപ്യയില്‍ നിന്നുളള 25 ശതമാനവും മറ്റുരാജ്യങ്ങളില്‍ നിന്നുളള 3 ശതമാനവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 67 പേരെയും കസ്റ്റഡിയിലെടുത്തു. നിയമലംഘകര്‍ക്ക് സഹായം നല്‍കിയ കുറ്റത്തിന് 8 പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കസ്റ്റഡിയിലെടുത്തു.

Leave a Reply