Sauditimesonline

watches

സൈബര്‍ ബോധവല്‍ക്കരണവുമായി ഐ ടി എക്‌സ്‌പെര്‍ട്‌സ്

റിയാദ്: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മ ഐ ടി എക്‌സ്‌പെര്‍ട്‌സ് ആന്റ് എഞ്ചിനീര്‍സ് (ഐടിഇഇ) ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 30ന് മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30 ന് പരിപാടി ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് വിവര വിനിമയ വിദ്യകളെ സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിനാണ് ഐടിഇഇ റിയാദ് ചാപ്റ്റര്‍ പരിപാടി സംഘടിപ്പിക്കുന്നത്.

‘രക്ഷിതാക്കളും സൈബര്‍ സുരക്ഷയും’, ‘ഓണ്‍ലൈന്‍ ഇടപാടുകള്‍ എങ്ങിനെ സുരക്ഷിതമാക്കാം’, ‘ഡിജിറ്റല്‍ ലോകത്തെ പുതുസാധ്യതകള്‍’ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പങ്കെടുക്കുന്നവര്‍ക്ക് സംശയനിവാരണത്തിനും അവസരം ലഭിക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാണ് പ്രവേശനം. https://bit.ly/2KSQKMz ലിങ്ക് വഴി പേര് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0558931517, 0545831207 നമ്പരില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top