
റിയാദ്: മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫിറോസ് ചെമ്മല പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. രണ്ടര പതിറ്റാണ്ടു കാലം റിയാദിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഫിറോസ് കഴിഞ്ഞ 25 വര്‍ഷവും ഒരേ സ്‌പോണ്‍സറോടാപ്പമാണ് ജോലി ചെയ്തിരുന്നത്.
ഫിറോസിനും ഭാര്യ ഹിഷ്മ, മക്കളായ നേഹ, നിഹില്‍ എന്നിവര്‍ക്കും യവനിക കലാ സാംസ്‌കാരിക വേദി നവംബര്‍ 28ന് വൈകുന്നേരം 8ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
റിയാദിലെ ആദ്യകാല കോണ്‍ഗ്രസ്സ് സംഘടനയായ പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറത്തിലൂടെ സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ ഫിറോസ് ഓ.ഐ.സി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. അമരമ്പലം പ്രവാസി അസോസിയേഷന്‍ (അമരിയ) പ്രസിഡന്റ്, മലപ്പുറം എക്‌സ് പാര്‍ട്ടിയേഴ്‌സ് അസോസിയേഷന്‍ (മിഅ) ജനനറല്‍ സെക്രട്ടറി, യവനിക കലാസാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.