
റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ റെമിറ്റന്‍സ് വര്‍ധിച്ചതായി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അഞ്ച് മാസം 6322 കോടി റിയാലാണ് വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികളുടെ റെമിറ്റന്‍സ് 5548 കോടി റിയാലായിരുന്നു.

അതേസമയം, സൗദിയില്‍ വിദേശ തൊഴിലാളുകളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങിയ വിദേശ തൊഴിലാളികളുടെ എണ്ണം 87 ശതമാനം കുറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് ലോക രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടെങ്കിലും സൗദിയില്‍ തുടരാന്‍ വിദേശികളെ പ്രേരിപ്പിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






