
റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) മെഗാ കപ്പ് സെവന്റ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. മത്സരം അല്‍ഖര്‍ജ് റോഡിലെ അസ്‌കാന്‍ 2ലെ സ്‌റ്റേഡിയത്തില്‍ ഐസോണിക് ഇലക്ട്രോണിക്‌സ് മാനേജര്‍ നൗഷാദ് കിക്ക് ഓഫ് ചെയ്തു. തുടര്‍ മത്സരങ്ങള്‍ ഡിസംബര്‍ 13, 20, 27 തീയ്യതികളില്‍ നടക്കും.
റിഫ മുഖ്യരക്ഷാധികാരി അബ്ദുള്ളവല്ലാഞ്ചിറ, അസീസ്‌കടലുണ്ടി (സീടെക്ക്), ലത്തീഫ്തലാപ്പില്‍ (സ്പീഡ്പ്രിന്റ്), ലത്തീഫ്മാവൂര്‍ (9കാരറ്റ്) എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഐഎഫ്എഫ്, അറേബ്യന്‍ചലഞ്ചേഴ് ഹാഫ്‌ലൈറ്റ, മന്‍സൂര്‍റബീഅ, റോയല്‍ ഫോക്കസ്ലൈന്‍, കമന്‍ഡോസ്, സെവന്‍സ്സ്റ്റാര്‍, സിബ്ലാസ്‌റ്റേഴസ്, അസീസിയ സോക്കര്‍, പ്രവാസിഎഫ്‌സി, ഇതാര്‍ഹോളിഡേയ്‌സ്, റിയാദ്ബ്ലാസ്‌റ്റേഴ്‌സ്, പയ്യന്നൂര്‍ സൗഹൃദവേദി, കേരള ഇലവന്‍, റെഡ്സ്റ്റാര്‍, യൂത്ത് ഇന്ത്യസോക്കര്‍ എന്നീ ടീമുകളാണ് ഉദ്ഘാടന ദിനത്തില്‍ ഏറ്റുമുട്ടിയത്. 13നു വൈകുന്നേരം 4ന് അടുത്ത മത്സരം അരങ്ങേറും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
