Sauditimesonline

KELI CM
വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി

ആക്റ്റീവ സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത കായികമേള ‘ആക്റ്റീവ സ്‌പോര്‍ട്‌സ് മീറ്റ്’ സമാപിച്ചു. സലഫി മദ്രസ്സ നസീം, അബ്ദുല്ലാഹ് ബിന്‍ മാസ് ഊദ് തഹ്ഫിദുല്‍ ഖുര്‍ആന്‍ നസീം, മദ്രസ്സത്തു തൗഹീദ് സുലൈ, ദാര്‍ അല്‍ ഫിത്‌റ മലാസ്, മദ്രസ്സത്തുല്‍ മുനീറ മലാസ്, തഹ്ഫിദുല്‍ ക്വുര്‍ആന്‍ ബത്ഹ എന്നീ സ്ഥാപനങ്ങളില്‍ നിന്നായി 240 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി റണ്ണിങ് റെയ്‌സ്, ഫുടബോള്‍, കസേരകളി, ഫ്രോഗ് ജംപ്, കബഡി, ബൗളിങ്, ബ്ലൈന്‍ഡ് വാക്കിങ്, സാക്ക് റെയ്‌സ്, സ്പൂണ്‍ റെയ്‌സ് തുടങ്ങി 22 ഇനിങ്ങളിലാണ് മത്സരം നടന്നത്. ഖര്‍ജ് റോഡിലെ അല്‍ രാഖി വിശ്രമകേന്ദ്രത്തില്‍ നടന്ന മേളയില്‍ 133 പോയിന്റ് നേടി ബ്ലൂ ഗ്രൂപ്പ് ഓവറോള്‍ ചമ്പ്യാന്മാരായി. 130 പോയിന്റ് നേടി യെല്ലോ ഗ്രുപ്പ് രണ്ടാം സ്ഥാനവും ഗ്രീന്‍ (104), റെഡ് (84) ഗ്രുപ്പുകള്‍ മൂന്നും നാലും സ്ഥാനങ്ങളും നേടി.

ആണ്‍കുട്ടികള്‍ക്കായി നടന്ന മത്സരങ്ങളില്‍ മെഷാല്‍ (സീനിയര്‍), മുആദ് മുഹിയുദ്ദീന്‍ (ജൂനിയര്‍), മാഹിന്‍ യാസര്‍ (സബ് ജൂനിയര്‍), മുഹമ്മദ് ശയ്യാന്‍ (കിഡ്‌സ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. പെണ്‍കുട്ടിള്‍ക്കായി നടന്ന മത്സരങ്ങളില്‍ ശസ്മിന്‍ ഫിറോസ് (സീനിയര്‍), സാറാ സന (സബ് ജൂനിയര്‍), നസ്മിന്‍ സൈനുദ്ധീന്‍ (ജൂനിയര്‍), ലയന്‍ യമ്‌ന യൂനുസ് (കിഡ്‌സ്) എന്നിവരാണ് വ്യക്തിഗത ചമ്പ്യാന്മാര്‍.

രക്ഷിതാക്കള്‍ക്ക് വേണ്ടി നടന്ന റണ്ണിങ് റെയ്‌സ് മത്സരത്തില്‍ മൊയ്തു അരൂര്‍ (ഒന്ന്), ഉബൈദ് കണ്ണൂര്‍ (രണ്ട്), ഡോ: റജബ് (മൂന്ന്) എന്നിവര്‍ ജേതാക്കളായി. കമ്പവലി മത്സരത്തില്‍ നസീം ഒന്നും ബത്ഹ രണ്ടും മലാസ് മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് ആര്‍.ഐ.സി.സി കണ്‍വീനര്‍ എഞ്ചിനീയര്‍ ഉമര്‍ ശരീഫ്, അഷ്‌റഫ് രാമനാട്ടുക, ഷനൂജ് അരീക്കോട്, ശിഹാബ് മണ്ണാര്‍ക്കാട്, റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അഡ്വ. ഹബീബ് റഹ്മാന്‍, എഡ്യുക്കേഷന്‍ വിങ് ചെയര്‍മാന്‍ എഞ്ചിനീയര്‍ അബ്ദു റഹീം, ഫിറോസ് കോഴിക്കോട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹബീബ് സ്വലാഹി ജുമഅ ഖുത്തുബക്ക് നേതൃത്വം നല്‍കി.

പരിപാടികള്‍ക്ക് എഡ്യുക്കേഷന്‍ വിങ് കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് കടുങ്ങല്ലൂര്‍, ഷാനിദ് കോഴിക്കോട്, മൊയ്തു അരൂര്‍, അഷ്‌റഫ് തേനാരി, ബഷീര്‍ കുപ്പോടാന്‍, അമീര്‍ കോട്ടക്കല്‍, അജ്മല്‍ കള്ളിയന്‍, അര്‍ഷാദ് ആലപ്പുഴ, ഷാഫി കല്ലമ്പലം, നസ്വീഹ് അബ്ദുറഹ്മാന്‍, മഹ്‌റൂഫ് കൂള്‍ടെക്ക്, അക്ബര്‍ അലി, മുനീര്‍ പപ്പാട്ട്, സയ്യിദ് അന്‍വര്‍, അബൂബക്കര്‍ ആലുവ, യാസര്‍ ഹികമി, ശബീഹ വാഴക്കാട്, സുനീറ കടുങ്ങല്ലൂര്‍, അഷിന്‍ കൊച്ചി, നിഖില, ഫാത്വിമ മാവൂര്‍, മുഫീദ, ഫാത്വിമ കോഴിക്കോട്, ആബിദ കണ്ണൂര്‍, ഡോ. ആമിന, സമീഹ എറണാകുളം, സുമയ്യ എറണാകുളം, ശബ്‌ന വയനാട്, ശാസിയ ടീച്ചര്‍, സോണിയ കോഴിക്കോട്, സഫീറ ഫറോഖ്, റജുല നിലന്‍ബൂര്‍, റജീന ടീച്ചര്‍, ഫെബിന്‍, ആലിയ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top