അല്‍ഖര്‍ജ്: രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ വിവാദ ദേശീയ പൗരത്വ ബില്ലിനെതിരെ മഹല്ല് കമ്മറ്റികള്‍ ജനകീയ പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളാ സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. അല്‍ ഖര്‍ജ് ബ്ലോക്ക് കമ്മറ്റി പുറത്തിറക്കിയ പുതുവല്‍സര കലണ്ടര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധ്യമായ മാര്‍ഗങ്ങളിലൂടെ ജനകീയ രാഷ്ടീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുകയാണിതിന് പരിഹാരം. ഫാസിസം ആവശ്യപ്പെടുന്ന തെളിവുകള്‍ ശേഖരിക്കാന്‍ ആരും നേട്ടോട്ടം ഓടരുത്. രേഖകള്‍ സമര്‍പ്പിച്ചത് കൊണ്ടു മാത്രം രക്ഷപ്പെടില്ല. അതേ ഊര്‍ജ്ജവും സമയവും മതിയാവും അവരെ ചെറുത്ത് തോല്‍പ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.
ഉസ്മാന്‍ മുഹമ്മദ് ബ്ലോക്ക് പ്രസിഡന്റ് മഹ്ജൂബ് കെലോത്തിന് കലണ്ടര്‍ കൈമാറി പ്രകാശനം ചെയ്തു. സോഷ്യല്‍ ഫോറം പ്രതിനിധികളായ സ്‌റ്റേറ്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം അഷ്‌റഫ് വേങ്ങൂര്‍, അല്‍ഖര്‍ജ് ബ്ലോക്ക് വൈസ്പ്രസിഡന്റ് മുഹമ്മദ് ശൈഖ് മധുര, ജനറല്‍ സെക്രട്ടറി മുഹമ്മദ്, സെക്രട്ടറി അസീബ് എന്നിവര്‍ പങ്കെടുത്തു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.