
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കലാ, സാംസ്‌കാരിക, സാമൂഹിക മേഖലയിലെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് കൂട്ടായ്മ. മാത്രമല്ല റിയാദിലുള്ള കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ സംഗമവേദിയാണ് കൂട്ടായ്മയെന്നും സംഘാടകര്‍ പറഞ്ഞു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കരയ അധ്യക്ഷത വഹിച്ചു.
ലോഗോ പ്രകാശനം ജീവന്‍ ടിവി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളിയും, കലണ്ടര്‍ പ്രകാശനം മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരിയും നിര്‍വ്വഹിച്ചു. മെമ്പര്‍ഷിപ്പ് ഫോം വിതരണം ശിഹാബ് കൊട്ടുകാടും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം സെക്രട്ടറി ബിനു ജോണും നിര്‍വഹിച്ചു.
വൈസ് പ്രസിഡണ്ട് ജെറിന്‍ മാത്യു ആമുഖം പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി സജു മത്തായി സ്വാഗതവും രാജു ഡാനിയേല്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് സജി മത്തായി, ബിജു കുട്ടി, ബിനോജ് ജോണ്‍, മണികണ്ഠന്‍, റെനി ബാബു, സുധീര്‍കുമാര്‍, ജെയ്ബു, രാജീവ് ജോണ്‍, സന്തോഷ് മാത്യു, പ്രവീണ്‍ എബ്രഹാം, റോയി എന്നിവര്‍ നേതൃത്വം നല്‍കി,
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.