Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

രിസാല ‘നോടെക്’ എക്‌സ്‌പോ സമാപിച്ചു

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) സംഘടിപ്പിച്ച ‘നോടെക് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ’ സമാപിച്ചു. റിയാദ് അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു എക്‌സ്‌പോ. ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളും നൂതന ആശയങ്ങളും പരിചയപ്പെടിത്തിയും പ്രോത്സാഹിപ്പിച്ചും സമൂഹത്തില്‍ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുന്നതിനാണ് എക്‌സപോയെന്ന് സംഘാടകര്‍ പറഞ്ഞു.

സയന്‍സ് ടെക്‌നോളജി പവലിയനുകള്‍, ഡിഐവൈ ലാബുകള്‍, പ്രദര്‍ശനങ്ങള്‍, കരിയര്‍ ക്ലിനിക്ക് എന്നിവ ഒരുക്കിയിരുന്നു. പൊതുജനങ്ങള്‍, ഉദ്യോഗാര്‍ഥികള്‍ വിവിധ നഗരങ്ങളില്‍ നിന്നെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. സംരംഭകര്‍, സ്ഥാപനങ്ങള്‍, ക്യാംപസുകള്‍, വ്യക്തികള്‍ എന്നിവരുടെ പവലിയനുകളും ശ്രദ്ധനേടി.

രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് നാഷനല്‍ ‘നോടെക് എക്‌സലന്‍സി പുരസ്‌കാരം’ അല്‍ അഹ്‌സ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി അപ്ലൈഡ് മെഡിക്കല്‍ സയന്‍സസ് കോളേജിലെ ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും, ചാര്‍ട്ടേഡ് സയന്റിസ്റ്റുമായ ഡോ. ഗൗസല്‍ അസം ഖാന്‍ അര്‍ഹനായി. വെസ്റ്റ് ബംഗാള്‍ സ്വദേശിയാണ്. ആര്‍എസ്‌സി സൗദി ഈസ്റ്റ് നാഷനല്‍ ചെയര്‍മാന്‍ ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സമാപന സംഗമം നടന്നു. സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. ഡോ. നൗഫല്‍ അഹ്‌സനി നോടെക് സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി അനസ് വിളയൂര്‍ സ്വാഗതവും അഷ്‌കര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top