Sauditimesonline

LUU RIYADH
റീട്ടെയ്ല്‍ വിപണി വിപുലമാക്കി ലുലു: റിയാദിലും ദമ്മാമിലും പുതിയ സ്‌റ്റോറുകള്‍

നാട്ടോര്‍മ്മകളും സൗഹൃദച്ചൂടും പങ്കുവെച്ച് ആലപ്പുഴ കെഎംസിസി ഇഫ്താര്‍ സംഗമം

റിയാദ്: നാടിന്റെ സ്‌നേഹവും പ്രവാസത്തിന്റെ സൗഹൃദവും പങ്കുവച്ച് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി പ്രവാസികളുടെ ഇഫ്താര്‍ സംഗമം നടന്നു. ഉപവാസത്തിന്റെ ആത്മീയതയും നാട്ടിന്റെ ഓര്‍മ്മകളും പങ്കുവെച്ച് പ്രവാസികള്‍ ഒരുമിച്ചുകൂടിയ സായാഹ്‌നത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രമുഖര്‍ സന്നിഹിതരായിരുന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി കെ ഷാജി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റ പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് റമദാന്‍ സന്ദേശം പങ്കുവെച്ചു.

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലുര്‍, ചീഫ് കോഡിനേറ്റര്‍ ഷിബു ഉസ്മാന്‍, ഷൈജു നമ്പലശ്ശേരി, സൈഫ് കായംകുളം, കൃപ പ്രസിഡന്റ് ഇസ്ഹാക്, ഒഐസിസി പ്രതിനിധി ഷബീര്‍ വരിക്കപ്പള്ളി, സുരേഷ് ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി സിയാദ് കായംകുളം സ്വാഗതവും ഹാരിസ് താമരകുളം നന്ദിയും പറഞ്ഞു. റക്കിബ് ആലപ്പുഴ, ആദില്‍ അരൂര്‍, യൂനുസ് അരൂര്‍, മാഹിന്‍ മാന്നാര്‍, ജിലീല്‍ ആലപ്പുഴ, റഫീക്ക് തകഴി, മുനീര്‍, അന്‍സാര്‍ താമരക്കുളം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top