Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പ്രവാസി ചാമ്പ്യന്‍സ് ‘ലോക കപ്പ്’ അനാച്ഛാദനം

റിയാദ്: പ്രവാസി വെല്‍ഫെയര്‍ റിയാദ് സ്‌പോര്‍ട്‌സ് ക്ലബ് ചാമ്പ്യന്‍സ് ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ട്രോഫി അനാച്ഛാദനം ചെയ്തു. ഫിക്‌സചര്‍ പ്രകാശനവും ചെയ്തു. ലോകകപ്പ് മാതൃകയില്‍ പ്രത്യേകം തയ്യാറാക്കിയ ട്രോഫി അനാച്ഛാദനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, എസ്ബി ഗ്രൂപ്പ് എംഡി സാജു ജോര്‍ജ്, ഫൗരി മണി ട്രാന്‍സ്ഫര്‍ പ്രതിനിധി അബ്ദുല്‍ ഖാദിര്‍, ചുട്ടിആപ്പ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ അംജദ് ശരീഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പതിനാറു ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് റിയാദ് ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ഫഌഡ്‌ലൈറ്റ് സ്‌റ്റേഡിയത്തില്‍ നവംബര്‍ 28, 29 ഡിസംബര്‍ 5, 6 തീയ്യതികളില്‍ നടക്കും.

ടൂര്‍ണമെന്റ് മെഡിക്കല്‍ പാര്‍ട്ണര്‍ ഇസ്മ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫാഹിദ് ഹസ്സന്‍, ഫിന്‍പാല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് നിഫ്‌റാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വോളന്റിയര്‍മാര്‍ക്കു ചുട്ടിആപ്പിന്റെ ജേഴ്‌സി അംജദ് ഷെരീഫില്‍ നിന്ന് വോളന്റിയര്‍ ക്യാപ്റ്റന്‍ റിഷാദ് എളമരം ഏറ്റു വാങ്ങി. പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റും ടൂര്‍ണമെന്റ് കണ്‍വീനറുമായ അജ്മല്‍ ഹുസൈന്‍ സ്വാഗതവും ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് വേങ്ങര നന്ദിയും പറഞ്ഞു.

ടൂര്‍ണമെന്റ് നിയമാവലി സൈന്‍എക്‌സ് സിഇഒ അബ്ദുറഹ്മാന്‍, റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, റിഫ സെക്രട്ടറി സൈഫു കരുളായി, പ്രവാസി സോക്കര്‍ ക്ലബ് മാനേജര്‍ ഷബീര്‍, കോര്‍ അംഗങ്ങളായ ഫെബിന്‍, റെനീഷ്, ഹിഷാം, ജുനൈദ്, സിദ്ധീഖ്, നൗഫല്‍, സജീര്‍, സലിം മാഹി എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീം മാനേജര്‍മാര്‍ക്ക് കൈമാറി. ടൂര്‍ണമെന്റ് നിയമാവലിയും വാര്‍ അടക്കമുള്ള ടെക്‌നിക്കല്‍ വിവരങ്ങളും ക്ലബ് സെക്രട്ടറി നിയാസ് വിശദീകരിച്ചു. സുതാര്യമായി നടന്ന ഫിക്‌സചര്‍ പ്രകാശനത്തിന് ടൂര്‍ണമെന്റ് ഐ ടി ലീഡ് അഫ്ഹാന്‍ അബ്ദുറഹ്മാന്‍ മൗണ്ടു എന്നിവര്‍ നേതൃത്വം നല്‍കി. ദില്‍ഷാദ് കൊല്ലം നേതൃത്വം നല്‍കിയ സംഗീത വിരുന്നും അരങ്ങേറി. പരിപാടികള്‍ക്ക് പ്രവാസി ക്ലബ് പ്രസിഡന്റ് ഹാരിസ് മനമക്കാവില്‍, ശിഹാബ് കുണ്ടൂര്‍, ബാസിത് കക്കോടി, അസ്‌ലം എടച്ചേരി, ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. സ്വാലിഹ് അവതാരകനായിരുന്നുഭ

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top