റിയാദ്: സ്വാതന്ത്ര സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അബ്ദുല്‍ റഹ്മാന്‍ സാഹിബ് അനുസ്മരണം നടത്തി. ബത്ഹ സബര്‍മതി ഓഫീസില്‍ പ്രസിഡന്റ് നാസര്‍ വലപ്പാട് അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പ്രതിനിധി റഷീദ് കുളത്തറ മുഖ്യ പ്രഭാഷണം നടത്തി.
ശരിയുടെ പക്ഷത്തു നിന്നു തികഞ്ഞ ദേശീയവാദിയും മതേതര വാദിയുമായ സ്വതന്ത്ര സമര സേനാനിയുമായിരുന്നു അബ്ദുറഹ്മാന്‍ സാഹിബ്. കര്‍ഷക തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ അണിനിരത്തി കോണ്‍ഗ്രസ്സിനെ ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് സാധിച്ചു. അബ്ദുറഹ്മാന്‍ സാഹിബിനെ പോലുള്ളവരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിന്റെ പ്രസക്തിയെ യോഗത്തില്‍ പങ്കെടുത്ത ഓഐസിസി നേതാക്കള്‍ എടുത്തുപറഞ്ഞു. സുരേഷ് ശങ്കര്‍, യഹ്‌യ കൊടുങ്ങല്ലൂര്‍, വിന്‍സെന്റ് തിരുവനന്തപുരം, രാജു തൃശൂര്‍, ഷുക്കൂര്‍ ആലുവ എന്നിവര്‍ അബ്ദുല്‍ റഹ്മാന്‍ സാഹിബിനെ അനുസ്മരിച്ചു സമരിച്ചു.
കണ്‍വീനര്‍ അന്‍സായി ഷൗക്കത്ത് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ സ്വാഗതവും ട്രഷറര്‍ രാജേഷ് ചേലക്കര നന്ദിയും പറഞ്ഞു. തലഹത്ത്, സലിം, ഷംസു, ഗഫൂര്‍ ചെന്ത്രാപ്പിന്നി, ഇബ്രാഹിം ചേലക്കര, സുലൈമാന്‍ മുള്ളൂര്‍ക്കര, ജോണി മാഞ്ഞുരാന്‍, സൈഫ് റഹ്മാന്‍, മുസ്തഫ പുനിലത്ത്, ഷാനവാസ് പുനിലത് എന്നിവര്‍നേതൃത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.