Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

യുനൈറ്റഡ് ഫുട്‌ബോള്‍: ഇഎംഎഫ് റാക്കയും കോര്‍ണിഷ് സോക്കറും ക്വാര്‍ട്ടര്‍ ഫൈനലില്‍

അല്‍ കോബാര്‍: യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് പതിനേഴാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ഇഎംഎഫ് റാക്കയും കോര്‍ണിഷ് സോക്കര്‍ കോബാറും ക്വാര്‍ട്ടര്‍ ഫൈനലില്‍. അല്‍ നഹ്ദ ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഇ.എം.എഫ് റാക്ക ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് യംഗ്സ്റ്റാര്‍ ടൊയോട്ടയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ദില്‍ഷാദ് ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്ക് നേടി. മാലിക്, ലിജിത് എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി ആധികാരിക വിജയം സമ്മാനിച്ചു.

ദമാം സോക്കറും കോര്‍ണിഷ് സോക്കറും തമ്മില്‍ നടന്ന രണ്ടാമത് മല്‍സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കോര്‍ണിഷ് സോക്കര്‍ ദമാം സോക്കറിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്കുള്ള ബെര്‍ത്ത് ഉറപ്പിച്ചത്. ഷിബിന്‍, മുഹമ്മദ് മാസ്, സുഹൈല്‍, റിസ് വാന്‍ എന്നിവര്‍ കോര്‍ണിഷിന് ഒരോ ഗോള്‍ വീതം നേടിയപ്പോള്‍ ദമാം സോക്കറിന് വേണ്ടി അലി അസര്‍ ആശ്വാസ ഗോള്‍ നേടി.

ദില്‍ഷാദ് (ഇ.എം.എഫ്), മുഹമ്മദ് മാസ് (കോര്‍ണിഷ്) എന്നിവരെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. വ്യാപാര, കായിക രംഗത്തെ പ്രമുഖരായ മുജീബ് ഇരാറ്റുപ്പേട്ട, മുബാറക്ക് കാക്കു, അന്‍വര്‍ നസീമുദ്ധീന്‍, ലിയാക്കത്ത് കരങ്ങാടന്‍, അഷ്‌റഫ് കൊയിലാണ്ടി, അലി ദബാന്‍, റഷീദ് ചേന്ദമംഗല്ലൂര്‍, റാസിക് വള്ളിക്കുന്ന്, ഷറീഫ് പാറപ്പുറത്ത്, സഫീര്‍ മണലൊടി, രാജു കെ.ലുക്കാസ്, അസ്‌ലം കണ്ണൂര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ജംഷീര്‍ കാര്‍ത്തിക, നിസാര്‍ എടത്തനാട്ടുകര, ഷുക്കൂര്‍ വയനാട്, ഫൈസല്‍ വട്ടാര, ഷമീര്‍ എടത്താനാട്ടുകര എന്നിവര്‍ നേത്യത്വം നല്‍കി. സ്വദേശി റഫറിമാരായ ഫൈസല്‍ അല്‍ ഖാലിദി, ഹനാദ് അല്‍ ഈസ, മുഹമ്മദ് സാബിത്ത്, ഖാലിദ് അല്‍ ഖാലിദി എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top