Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

റിയാദ് സീസണ്‍ ഗ്രാന്റ് ഫിനാലെ 16ന്; ദൃശ്യ വിരുന്ന് ‘ലൈല, ലാന്‍ഡ് ഓഫ് ഇമാജിനേഷന്‍’ അരങ്ങേറും

റിയാദ്: ത്രൈമാസ വിനോദ പരിപാടിയായ റിയാദ് സീസണ്‍ ജനുവരി 16ന് സമാപിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. റിയാദ് കിംഗ് ഫഹദ് സ്‌റ്റേഡിയത്തിലാണ് പ്രൗഢമായ സമാപന പരിപാടി അരങ്ങേറുന്നത്. ‘ലൈല, ലാന്‍ഡ് ഓഫ് ഇമാജിനേഷന്‍’ എന്ന പേരില്‍ പ്രത്യേക ദൃശ്യവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നും സി.ഇ.ഒ ഫൈസല്‍ ബഹറാത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മൂന്നു മാസം നീണ്ടുനിന്ന വിനോദ പരിപാടിയില്‍ ഒരു കോടിയിലധികം സന്ദര്‍ശകരാണ് റിയാദ് സീസണിന്റെ വിവിധ വിനോദ പരിപാടികളിള്‍ പങ്കെടുത്തത്. രാജ്യത്തിനകത്തും പുറത്തു നിന്നുമുളള സന്ദര്‍കരുടെ എണ്ണം പ്രതീക്ഷിച്ചതിലും എറെയാണ്. ഗ്രാന്റ് ഫിനാലെ അവിസ്മരണീയ വിരുന്നായിരിക്കും. റിയാദ് സീസണ്‍ നേടിയ വിജയം അര്‍ഹതപ്പെട്ടതാണെന്ന് പരിപാടിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ആംഗെല അലോയും പറഞ്ഞു.

പത്തുവയസുളള ബാലികയാണ് ‘ലൈല, ലാന്‍ഡ് ഓഫ് ഇമാജിനേഷന്‍’ ഷോയിലെ കേന്ദ്ര കഥാപാത്രം. മാറുന്ന യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്ന പുതിയ സൗദി തലമുറകളുടെ പ്രതീകത്തെയാണ് ലൈലയായി വേഷമിടുന്ന നൂറ അല്‍ അബീദ് അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ കല, സംസ്‌കാരം, വികസന കുതിപ്പ് എന്നിവ ഉള്‍പ്പെടെ വിഷഷന്‍ 2030 ലക്ഷ്യം വെക്കുന്ന സൗദി അറേബ്യയെ പരിചയപ്പെടുത്തുന്ന കലാരൂപം ഇറ്റലിയിലെ ബാലിഷ് വേള്‍ഡ് വൈഡ് ഷോസ് ആണ് ഒരുക്കിയിട്ടുളളത്. അറബ് ലോകത്തെയും അന്താരാഷ്ട്ര രംഗത്തെയും 488 കലാകാരന്‍മാര്‍, 293 ക്രൂ അംഗങ്ങള്‍, രണ്ട് കുതിരകളുടെ പ്രകടനങ്ങള്‍ എന്നിവക്കു പുറമെ കരിമരുന്ന് പ്രയോഗം, സംഗീത നൃത്തശില്പങ്ങള്‍, അമ്പരപ്പിക്കുന്ന വസ്ത്രാലങ്കാരങ്ങള്‍ എന്നിവ പ്രതീക്ഷിക്കാമെന്ന് സംഘാടകര്‍ പറഞ്ഞു. മാര്‍കോ ബാലിഷ്, ലൈലയായി വേഷമിടുന്ന ന്ന നൂറ അല്‍ അബീദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

67,000 സീറ്റുകളാണ് റിയാദ് സീസണ്‍ ഗ്രാന്റ് ഫിനാലെ അരങ്ങേറുന്ന കിംഗ് ഫഹദ് സ്‌റ്റേഡിയത്തിലുള്ളത്. 25 റിയാല്‍ മുതല്‍ വിവിധ ക്ലാസുകളിലുളള ടിക്കറ്റുകള്‍ riyadhseason.com വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top