Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പെരുമ്പാവൂര്‍ കൂട്ടായ്മ; സാജു ദേവസ്സി നയിക്കും

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദിന് പുതിയ നേതൃത്വം. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് മൂലയില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ഹ്യുമാനിറ്റേറിയന്‍ കണ്‍വീനര്‍ ഉസ്മാന്‍ പരീത് ജീവകാരുണ്യ റിപ്പോര്‍ട്ടും, ട്രഷറര്‍ അന്‍വര്‍ മുഹമ്മദ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സലാം പെരുമ്പാവൂര്‍ (രക്ഷാധികാരി), സാജു ദേവസ്സി (പ്രസിഡന്റ്), കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍ (സെക്രട്ടറി), തന്‍സില്‍ ജബ്ബാര്‍ (ട്രഷറര്‍), ലാലു വര്‍ക്കി (ജീവകാരുണ്യ കണ്‍വീനര്‍), ഉസ്മാന്‍ പരീത്, അന്‍വര്‍ മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), അഡ്വ: അജിത് ഖാന്‍, ഹാരിസ് മേതല (ജോയിന്റ് സെക്രട്ടറിമാര്‍), സിയാവുദ്ധീന്‍ (ആര്‍ട്‌സ് കണ്‍വീനര്‍), നൗഷാദ് പള്ളത്ത് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), മുഹമ്മദ് സഹല്‍, മിഥുലാജ് (മീഡിയ കണ്‍വീനര്‍മാര്‍), അബ്ദുല്‍ മജീദ്, സാലിഹ് (ലോണ്‍ കണ്‍വീനര്‍മാര്‍), അലി വാരിയത്ത്, സലാം മാറമ്പിള്ളി, ഡൊമിനിക് സാവിയോ, കരീം കാനാമ്പുറം (അഡ്‌വൈസറി മെമ്പേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദാലി മരോട്ടിക്കല്‍, മുജീബ് മൂലയില്‍, അലി ആലുവ, അബ്ദുല്‍ ജബ്ബാര്‍ കോട്ടപ്പുറം, ഹിലാല്‍ ബാബു, റിജോ ഡൊമിനിന്‍കോസ്, അമീര്‍ കൊപ്പറമ്പില്‍, ജോര്‍ജ് ജേക്കബ്, ഷമീര്‍ പോഞ്ഞാശ്ശേരി, നൗഷാദ് ആലുവ, മുജിബ് കാലടി, ഷാനവാസ്, മുഹമ്മദ് കരീം, പ്രവീണ്‍ ജോര്‍ജ്, എകെ സലീം, സുഭാഷ് അമ്പാട്ട്, മുഹമ്മദ് ഉവൈസ്, ഷെമീര്‍ മുഹമ്മദ്, മുഹമ്മദ് അഷ്‌കര്‍ എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് മുന്‍ പ്രസിഡന്റുമാരായ സലാം മാറംപള്ളി, കരീം കാനാമ്പുറം, മുഹമ്മദാലി മരോട്ടിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരീം കാനാമ്പുറം സ്വാഗതവും സാജു ദേവസ്സി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top