Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

സിറ്റി ഫ്‌ളവര്‍സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ സന്ദീപ് വാര്യര്‍ വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. ബത്ഹയിലെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, മന്‍സൂറയിലെ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

പതിറ്റാണ്ടുകള്‍ മുമ്പ് റിയാദില്‍ പ്രവാസിയായിരുന്ന വേളയില്‍ ഒരു കുടക്കീഴില്‍ മുഴുവന്‍ സാധനങ്ങളും ലഭിക്കുന്ന സ്ഥാപനങ്ങള്‍ വിരളമായിരുന്നു. മാത്രമല്ല, മലയാളികളുടെ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ പരിമിതമായി മാത്രമാണ് ലഭിച്ചിരുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മലയാളികളുടെ അഭിരുചിക്കനുസരിച്ചുളള ഉത്പ്പന്നങ്ങള്‍ മലയാളി മാനേജ്‌മെന്റിന് കീഴില്‍ ലഭ്യമാക്കുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കാന്‍ സിറ്റി ഫഌവറിന് കഴിയുന്നുണ്ട്. മൂന്ന് ഫ്‌ളോറിലെയും ഉത്പ്പന്നങ്ങള്‍ നോക്കി കണ്ട സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു.

ഭക്ഷണ പ്രിയനായതുകൊണ്ടാണ് പുതിയ രുചിക്കൂട്ടുകളും വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യ വിഭവങ്ങളും പരീക്ഷിക്കുമെന്ന് മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top