
തിരുവനന്തപുരം: ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനും അവകാശങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. വര്‍ഷങ്ങളായി ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘനെയ്ക്കു നിരവധി രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. പിഎല്‍സി ഇടപെടല്‍ മൂലം രാജ്യത്തെ സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്നു പ്രവാസികള്‍ക്കും പൊതുസമൂഹത്തിനും പ്രയോജനകരമായ നിരവധി ഉത്തരവുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ പിഎല്‍സി യുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നത്. ജില്ലകളിലെ പിഎല്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് കോ ഓര്‍ഡിനേറ്റര്‍മാരുടെ ദൗത്യം. കോ ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ സമിതികളും നിലവില്‍ വരും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സംസ്ഥാന സമിതി അംഗങ്ങളായി മാറും.

ഇതിന്റെ മുന്നോടിയായി പൊതുപ്രവര്‍ത്തനത്തില്‍ താല്പര്യമുള്ളവരും പിഎല്‍സിയോട് സഹകരിക്കാന്‍ സന്നദ്ധരായവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയവരും മുന്‍ പ്രവാസികളുമായ സ്ത്രീ,പുരുഷന്മാരില്‍ നിന്നു അപേക്ഷ ക്ഷണിക്കുന്നു. വിവരങ്ങള്‍ plckeralatvm@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 9562916653 എന്ന വാട്‌സ്ആപ് നമ്പറിലോ അയക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.