Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

മിസൈല്‍ ദൃശ്യങ്ങള്‍ പകരര്‍ത്തരുത്; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

സൗദി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട മിസൈലുകളും ഡ്രോണുകളും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകരര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ആഭ്യന്തര മന്ത്രാലയം വിലക്കി. പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ തടയുന്നതും അവ പതിക്കുന്ന ഇടങ്ങളും പങ്കുവെക്കരുതെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

നിയമം ലംഘിക്കുന്നവര്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരും. രാജ്യത്തിന് നേരെ ആവര്‍ത്തിച്ചുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം.
ആകാശത്ത് സംശയാസ്പദമായ രീതിയില്‍ ഡ്രോണുകളോ മിസൈലുകളോ പ്രത്യക്ഷപ്പെട്ടാല്‍ ‘തവക്കല്‍നാ’ ദേശീയ ആപ് വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രതിരോധ മന്ത്രാലയം പുതിയ സേവനം ആരംഭിച്ചിട്ടുണ്ട്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ആകാശത്തെ അസ്വാഭാവിക നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തത്സമയം അധികൃതരെ വിവരമറിയിക്കാം. ഇത് അതിവേഗം പ്രതിരോധ നടപടികള്‍ക്ക് സൈന്യത്തെ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പൊതുജനങ്ങളും പ്രതിരോധ സംവിധാനവും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഈ സേവനം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അപകടസാധ്യതകള്‍ തിരിച്ചറിയുന്നതില്‍ ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമ ഭീഷണികളെ ഫലപ്രദമായി നേരിടാന്‍ സൗദി സായുധ സേനയ്ക്ക് അത്യാധുനിക ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പത്തിലധികം ഡ്രോണുകള്‍ റിയാദിനെ ലക്ഷ്യമാക്കിയെങ്കിലും വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ഫെബ്രുവരി 28ന് ശേഷം രാജ്യത്തിന് നേരെ 740 ഡ്രോണ്‍ ആക്രമണങ്ങളും 54 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഭൂരിഭാഗവും തകര്‍ത്തതായും മന്ത്രാലയം അറിയിച്ചു.വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top