Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി

സൗദിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ കുരങ്ങുപനി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. വിദേശത്തു നിന്ന് റിയാദിലെത്തിയ ആളിലാണ് രാജ്യത്തെ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

ആരോഗ്യ നടപടിക്രമങ്ങള്‍ക്കനുസൃതമായി രോഗബാധിതനായ വ്യക്തി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട മുഴുവന്‍ ആളുകളുടെയും സാമ്പിള്‍ പരിശോധനക്ക് ലബോറട്ടറിയില്‍ അയച്ചിട്ടുണ്ട്. ഇവരില്‍ ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കുരങ്ങുപനി വൈറസിന്റെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചുവരുകയാണ്. മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുരങ്ങുപനി പടരാതിരിക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൈറസ് വ്യാപനം തടയാനും നേരിടാനും സുസജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ മലയാളിക്ക് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് കുരങ്ങുപനി സ്ഥിരീകരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top