Sauditimesonline

HOUSEDRIVER
പരീക്ഷ പാസ്സാകാതെ പറക്കാനാകില്ല; സൗദി ഹൗസ് ഡ്രൈവര്‍മാര്‍ക്ക് സ്‌കില്‍ ടെസ്റ്റ്

ഇംഗ്‌ളീഷില്‍ നോവലെഴുതി; സൗദി പെണ്‍കുട്ടി ഗിന്നസില്‍

റിയാദ്: ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിക്കുളള ഗിന്നസ് റെക്കോര്‍ഡ് സൗദി പെണ്‍കുട്ടി റിതാജ് അല്‍ ഹസ്മി നേടി. 2019 മുതല്‍ തുടര്‍ച്ചയായി ഇംഗഌഷില്‍ മൂന്ന് നോവലുകള്‍ പ്രസിദ്ധീകരിച്ചാണ് റെക്കോര്‍ഡ് നേടിയത്. 14 വയസ്സുള്ള റിതാജ് അല്‍ഹസ്മി നോവല്‍ പരമ്പരയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന നിലയിലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്.

2019ല്‍ ട്രഷര്‍ ഓഫ് ദി ലോസ്റ്റ് സീ എഴുതി. അടുത്ത വര്‍ഷം പോര്‍ട്ടല്‍ ഓഫ് ദി ഹിഡന്‍ വേള്‍ഡും കഴിഞ്ഞ വര്‍ഷം ബിയോണ്ട് ദ ഫ്യൂച്ചര്‍ വേള്‍ഡ്’ എന്ന നോവലും പ്രസിദ്ധീകരിച്ചു. പുതിയ നോവല്‍ ദി പാസേജ് ടു ദി അണ്‍നോണ്‍ രചന പൂര്‍ത്തിയാക്കി. ഇത് ഉടന്‍ പുറത്തിറങ്ങും.

കാലാവസ്ഥാ വ്യതിയാനം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ പ്രമേയമാക്കി ദി ഡെ ബിഫോര്‍ 2050 സയന്‍സ് ഫിക്ഷന്‍ നോവലിന്റെ പണിപ്പുരയിലാണ്. റിതാജ് കുട്ടിക്കാലം മുതല്‍ എഴുത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ആറ് വയസ് മുതല്‍ എഴുതി തുടങ്ങിയതായി പിതാവ് ഹുസൈന്‍ അല്‍ഹസ്മി പറഞ്ഞു. ഗിന്നസ് റെക്കോര്‍ഡ് നേടിയതിഫ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top