Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

‘ലോക കേരള സഭ: പ്രചരണവും യാഥാര്‍ഥ്യവും’: കേളി ഓപ്പണ്‍ ഫോറം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘ലോക കേരള സഭ: പ്രചരണവും യാഥാര്‍ഥ്യവും’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാിെ റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്കുള്ള രാജ്യാന്തര സര്‍വീസ് പുനഃരാരംഭിക്കാന്‍ ലോക കേരളസഭ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസലോകത്തെ മാധ്യമം എന്ന നിലയില്‍ പ്രവാസി വിഷയത്തില്‍ റിയാദിലെ മാധ്യങ്ങള്‍ മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേളി പ്രസിഡണ്ട് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രവാസികള്‍ക്കായി രാജ്യത്ത് ആദ്യമായി വേദി ഒരുക്കിയത് ഇടതുപക്ഷ സര്‍ക്കാര്‍ ആണ്. അതുകൊണ്ടാണ് സഭയെ ഇകഴ്ത്തികാണിക്കാന്‍ ശ്രമിക്കുന്നത്. ലോക കേരള സഭയോട് കേരളത്തിലെ പ്രതിപക്ഷം കാണിക്കുന്ന നിഷേധാത്മക നിലപാട് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ക്ക് ലോക കേരള സഭ അംഗം കെപിഎം സാദിഖ് മറുപടി പറഞ്ഞു. സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം നന്ദിയും പറഞ്ഞു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top