
റിയാദ്: പരിസ്ഥിതി സൗഹൃദ ഷോപിംഗ് അനുഭവത്തിന് പുത്തന്‍ ചുവടുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി പേപ്പര്‍ ഉപഭോഗം കുറക്കുന്നതിന് സൗദിയിലെ ലുലു ഹൈപ്പര്‍ ഉപഭോക്താക്കള്‍ക്ക് ഇ-റസീപ്തുകള്‍ വിതരണം ആരംഭിച്ചു. ഷോപിംഗ് നടത്തുന്നവര്‍ക്ക് എസ്എംഎസ് സന്ദേശം വഴിയാണ് ഇ-ഇന്‍വോയ്‌സുകള്‍ കൈമാറുന്നത്. ഇന്‍വോയിസിലെ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയുന്ന വിധമാണ് ഇ-റസീപ്തുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുളളത്.

സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഡിജിറ്റല്‍ ഇന്‍വോയ്‌സ് സംവിധാനം നടപ്പിലാക്കും. ഇത് പേപ്പറിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഉത്പ്പന്നങ്ങളുടെ എക്‌സ്‌ചേഞ്ച് അനായാസം സാധ്യമാക്കുന്നതിനും ഉപഭോക്താക്കള്‍ക്കുളള റിവാര്‍ഡുകള്‍ നേടാനും ഇ-ഇന്‍വോയ്‌സ് സഹായിക്കും.

സൗദിയില്‍ ഇ-റസീപ്ത് പേയ്‌മെന്റ് സംവിധാനം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ലുലു സസ്‌റ്റൈനെബിലിറ്റി ആന്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് മേധാവി ഹെസ്സ അബ്ദുറഹ്മാന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപിംഗ് അനുഭവം സമ്മാനിക്കാന്‍ പരിഷ്‌കരണം തുടരും. സുസ്ഥിരത, പരിസ്ഥിതി സൗഹൃദം എന്നിവയിലൂടെ റീട്ടെയില്‍ വിതരണ രംഗത്ത് മികച്ച സാന്നിധ്യമായി മാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലുലു മാനേജ്‌മെന്റ് വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






