റിയാദ്: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. സമസ്ത അട്ടപ്പാടിയില്‍ തുടങ്ങുന്ന വിദ്യാഭ്യാസ സമുചയത്തിന്റെ എസ്‌ഐസി റിയാദ് കമ്മിറ്റിയുടെ പങ്കാളിത്ത പ്രഖ്യാപനം, സുപ്രഭാതം സൗദിതല ക്യാമ്പയിന്‍ റിയാദ് സെന്‍ട്രല്‍ ഉല്‍ഘടനവും നടന്നു. പരിപാടിയില്‍ എസ്‌ഐസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ ഫൈസി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫക്കറുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്തളി ഉദ്ഘാടനം ചെയ്തു.
റിയാദ് എക്‌സിറ് 18 വലീദ് ഇസ്തിറാഹയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന എസ്‌കെഎസ്എസ്എഫ് വൈസ് പ്രസിഡന്റ് അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത അട്ടപ്പാടിയില്‍ തുടങ്ങുന്ന വിദ്യാഭ്യാസ സമുചയത്തിന്റെ പങ്കാളിത്ത പ്രഖ്യാപനം ചെയര്‍മാന്‍ സൈദ് അലവി ഫൈസി നിര്‍വഹിച്ചു, സുപ്രഭാതം ക്യാമ്പയിന്‍ ഉല്‍ഘടനം അബ്ദുറഷീദ് (അബുസക്കി) വാര്‍ഷിക വരിക്കാരനായി ചേര്‍ന്ന് നിര്‍വഹിച്ചു.
അബൂബക്കര്‍ ഫൈസി വെള്ളില, ശുഹൈബ് വേങ്ങര, അബ്ദു റസാഖ് വളക്കൈ, ഉമര്‍ ഫൈസി ചെരക്കാപറമ്പ്, ഇഖ്ബാല്‍ കാവനൂര്‍, മുബാറക് അരീക്കോട്, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, അബ്ദുറഹിമാന്‍ ഹുദവി പട്ടാമ്പി, ശജീര്‍ ഫൈസി, അന്‍വര്‍ മുക്കം തുടങ്ങിയവര്‍ പങ്കെടുത്തു.
മുഹമ്മദ് മണ്ണേരി, മന്‍സൂര്‍ വാഴക്കാട്, ജുനൈദ് മാവൂര്‍, ഗഫൂര്‍ ചുങ്കത്തറ, റഫീഖ് പയ്യാവൂര്‍, നവാസ് കണ്ണൂര്‍, ഫാസില്‍ കണ്ണൂര്‍, ഹാഷിം വളാഞ്ചേരി, അഷ്‌റഫ് എം എന്‍, ഹംസ പീച്ചമണ്ണില്‍, അബ്ദുല്‍ റാഷിദ് കൂരാച്ചുണ്ട്, അബ്ദുല്‍ റസാഖ്, മുഹമ്മദ് പേരാമ്പ്ര, അബ്ദുല്‍ അസീസ് എടക്കര, അബ്ദുല്‍ റഷീദ്, റഫീഖ് യൂണിവേഴ്‌സിറ്റി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. എസ് ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്രെട്ടറി ഇന്‍ ചാര്‍ജ്ജ് ശമീര്‍ പുത്തൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹാരിസ് മൗലവി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.