റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ പുതിയ ശാഖ അല്‍ ഖഫ്ജിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കിംഗ് അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടെലിമണി-തഹ്‌വീല്‍ അല്‍റാജ്ഹിയ്ക്ക് സമീപമാണ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍. 2024 ആഗസ്ത് 21ന് വൈകീട്ട് 5.30ന് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യും. ഫഌരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍ ഉള്‍പ്പെടെ സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും. സിറ്റി ഫ്‌ളവറിന്റെ പ്രഥമ എക്‌സ്പ്രസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ ആണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 150 റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നൂറു റിയാല്‍ മാത്രം നല്‍കിയാല്‍ മതിയാകും. അമ്പത് റിയാല്‍ ഫ്രീ പര്‍ച്ചേസ് ലഭിക്കും. കൂടാതെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും കില്ലര്‍ ഓഫറും പ്രഖ്യാപിച്ചു.
സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായയി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫഌവറിന്റെ ലക്ഷ്യം. സൗദിയിലെ എല്ലാ പ്രവിശ്യകളിലും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് അല്‍ ഖഫ്ജിയിലെ സിറ്റി ഫ്‌ളവര്‍ എക്‌സ്പ്രസ് സ്‌റ്റോര്‍.
പുരുഷന്മാര്‍ക്കുള്ള വിപുലമായ വസ്ത്രശേഖരം, ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫീസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍ തുടങ്ങി അവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മന്റ് അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.