അമ്പലപ്പുഴ: സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് മകള്‍ മരിയ ഉമ്മന്‍. പ്രത്യേകിച്ച് പുതു തലമുറയിലെ വിദ്യാര്‍ഥികള്‍ക്കു ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് കൂടുതല്‍ കരുതലും ശ്രദ്ധയും അദ്ദേഹം ചെലുത്തിയിരുന്നു. ലോകമെമ്പാടുമുളള മലയാളികള്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ അപ്പയുടെ ആത്മാവിന് കൂടുതല്‍ സന്തോഷം പകരുമെന്നും അവര്‍ പറഞ്ഞു. ആലപ്പുഴ – റിയാദ് ഒഐസിസി ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ് പദ്ധതി വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
എംബിബിഎസ്, ബിടെക്, എംബിഎ തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടുന്ന ആലപ്പഴു ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത 20 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
യോഗത്തില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. മരിയ ഉമ്മനെ പ്രസിഡന്റ് പൊന്നാട അണിഞ്ഞ് സ്വീകരിച്ചു. കെപിസിസി വക്താവ് അഡ്. അനില്‍ ബോസ്, ടി. എ ഹാമിദ്, ഒഐസിസി ഗ്‌ളോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള, റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര, ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മൃദുല വിനീഷ്, ഒഐസിസി സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടറി റഹ്മാന്‍ മൂനമ്പത്ത്, സാജിദ് ആലപ്പുഴ,
പ്രസാദ് കളര്‍കോട് യുഎ കബീര്‍, സാബു പി, ബഷീര്‍ വള്ളികുന്നം, ജലീല്‍ കളുതറ, കണ്ണന്‍ എം എച്ച് വിജയ, ആദിത്യന്‍ സാനു, ജയശങ്കര്‍ പ്രസാദ്, പിവി ഷാജി, റിയാസ്, ദില്‍ജിത് അമ്പലപ്പുഴ, ഷിഹാബ് പോളക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദി നാഷണല്‍ കമ്മറ്റി ജന. സെക്രട്ടറി ഷാജി സോണ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മജീദ് ചിങ്ങോലി സ്വാഗതവും സെക്രട്ടറി ഹാഷിം ചീയംവെളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.