Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

‘കേരളത്തിലെ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫാഷിസത്തിലേയ്ക്ക് നയിക്കുന്നു’

റിയാദ്: ജനാധിപത്യ സമൂഹത്തിന് പുതിയ പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളുമാണ് സ്വാതന്ത്ര്യ ദിനം ഓര്‍മ്മിപ്പിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബത്ഹ അപ്പോളോ ഡെമോറോയില്‍ നടന്ന ചര്‍ച്ച സമ്മേളനം പ്രസിഡന്റ് ഖലീല്‍ പാലോട് ഉദ്ഘാടനം ചെയ്തു. പ്രവാസി വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സമൂഹം ജനാധിപത്യത്തിന്റെ കരുത്ത് കാണിച്ചു തുടങ്ങിയെങ്കിലും കേരളം അപകടരമായ സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഫലമായി ഫാഷിസത്തിന്റെ വളക്കൂറുള്ള മണ്ണായിരിക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിവില്‍ സമൂഹത്തിന്റെ ഭരണവിരുദ്ധ നിലപാടുകള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല, എങ്കിലും ‘മോഡി ഗ്യാരണ്ടി’ക്ക് ലഭിച്ച ശക്തമായ തിരിച്ചടിയാണ് പ്രതിപക്ഷ മുന്നേറ്റമെന്ന് പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു.

സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നത് അതിന്റെ ഭാഗമാണ്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ ഏറ്റെടുക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നും സാമുദായിക വിഭജനങ്ങള്‍ ചെറുക്കണമെന്നും കെ.എം.സി.സി പ്രതിനിധി പറഞ്ഞു.

ഷാഫി തുവ്വൂര്‍ ആവശ്യപ്പെട്ടു. ‘കാസ’ പോലുള്ള ക്ഷുദ്രശക്തികള്‍ നടത്തുന്ന കുപ്രചരണത്തെ തടയാന്‍ എല്ലാവരും രംഗത്ത് വരണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂരും മനുഷ്യാവകാശങ്ങളും വഖഫ് നിയമങ്ങളും പരിരക്ഷിക്കാന്‍ ജനാധിപത്യ സംവിധാനങ്ങള്‍ മുന്നോട്ട് വരണമെന്ന് പ്രവാസി ഏരിയ കമ്മിറ്റിയംഗം അഡ്വ. ഷാനവാസ് പറഞ്ഞു. സാമ്പത്തിക രംഗത്തെ അസമത്വത്തിന്റെ കണക്കുകള്‍ സി.സി അംഗം സലീം മാഹി വിശദീകരിച്ചു. സി.സി അംഗങ്ങളായ എം.പി ഷഹ്ദാന്‍ സ്വാഗതവും ശിഹാബ് കുണ്ടൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top