Sauditimesonline

LKS MEMBER
പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍

സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ ഓണാഘോഷം

റിയാദ്: സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ ‘ഓണം പൊന്നോണം 2025’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ഷിജി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഡോ. റഷീദ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍, വൈസ് പ്രസിഡന്റ് ജോണി തോമസ്, ഡോമനിക് സാവിയോ (റിയാദ് ടാക്കിസ്), ജോയിന്റ് സെക്രട്ടറി ആന്‍സന്‍ ജയിംസ്, എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ ആയ ജെയ്‌സണ്‍ തോമസ്, രഞ്ജു പാടത്, ബിനോയ് ഉലഹന്നാന്‍, അജീഷ് അശോക്, നിഷബെന്നി, ശോശാമ്മ ജിജിമോന്‍, ജാസ്മിന്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

മുഖ്യാതിഥി റോണി ജോസഫിന് ശിഹാബ് കൊട്ടുകാട് ഉപഹാരം സമ്മാനിച്ചു. നൗഷാദ്, ലാലിസജീവന്‍, ശൈലജ, അന്‍ജു, ഫൗസി, ജാന്‍സി, റിനുസ് റിണി, അബി, ലിജി, സുനിത, സൗമ്യ, ധന്യ നായര്‍, സുധിജോബിന്‍, ബാബു ജോസഫ്, ദീപ, ഗായത്രി, തസ്‌ലിം എന്നിവര്‍ നേതൃത്വം നല്‍കി.
ഷിജി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ലേഡീസ് വിങ് അവതരിപ്പിച്ച കൈകൊട്ടിക്കളി, ഫാഷന്‍ ഷോ, ഫ്യൂഷന്‍ ഡാന്‍സ്, സംഗീത വിരുന്ന്, കവിതാ പാരായണം എന്നിവ അരങ്ങേറി. ജിജി, റെജി, ജിനി, ജെയിന്‍ എന്നിവരുടെ നേതൃതത്തില്‍ പൂക്കളം ഒരുകി. ട്രഷറര്‍ ബേബി തോമസ് സ്വാഗതവും കോര്‍ഡിനേറ്റര്‍ ജിന്റോ തോമസ് നന്ദിയും പറഞ്ഞു.

സത്താറും സംഘവും ഓര്‍ക്കസ്ട്രാ ഒരുക്കി, റിയാദ് ബീറ്റ്‌സ് ടീംന്റെ മാവേലി, പുലികളി, ചെണ്ട മേളം എന്നിവയും അരങ്ങേറി. ചെറിസ് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ വഭവ സമൃദ്ധമായ ഓണസദ്യയുംഒരുക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top