Sauditimesonline

KOZHIKODE PRAVASI
അത്താഴ വിരുന്നും യാത്രയയപ്പും

തൃക്കരിപ്പൂര്‍ സി എച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം

റിയാദ്: തൃക്കരിപ്പൂര്‍ സി. എച്ച്. സെന്റര്‍ റിയാദ് ചാപ്റ്റര്‍ സുലൈ അല്‍ അജ്‌യാല്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ എം. ടി. പി. സ്വാലിഹ് അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനയിസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പെരുമ്പ, റവാബി ഗ്രൂപ്പ് എം.ഡി സമീര്‍ ഏ. പി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചറി, ഡോ. ഫവാസ് തൃക്കരിപ്പൂര്‍, കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി ഏ.ജി. അബൂബക്കര്‍, ബഷീര്‍ കാരോളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സി എച്ച് സെന്റര്‍ പ്രവര്‍ത്തകരായ ലത്തീഫ് ഉടുമ്പുംതല, മുഹമ്മദ് കുഞ്ഞി ഹത്താന്‍, മഷ്ഹൂദ് മാടക്കാല്‍, അര്‍ഷാദ് ഉടുമ്പുന്തല, നസീര്‍ വടക്കുമ്പാട്, ഷുഹൈബ് നീലംബം, വഹാബ് പൊറോപ്പാട്, സിറാജ് തിടില്‍, സുബൈര്‍ കാരോളം, നിഷാദ്, അഷ്‌റഫ് ടി.എ.ബി, ഫസല്‍ പടന്ന, ഇക്ബാല്‍ കെ, നദിര്‍ഷാ, ഇക്ബാല്‍ എല്‍. ബി, അബ്ദുല്‍ റഹ്മാന്‍, ഖാദര്‍, നിയാസ്, നവാസ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ആക്റ്റിംഗ് ജനറല്‍ കണ്‍വീനര്‍ ജമാല്‍ വള്‍വക്കാട് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ഇസ്മായില്‍ കാരോളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top