Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കൊവിഡ് മുക്തി നേടിയവര്‍ക്കും രണ്ടു ഡേസ് വാക്‌സിന്‍ നിര്‍ബന്ധം

റിയാദ്: കൊവിഡ് രോഗ മുക്തി നേടിയവര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന പോളിസി സൗദി അറേബ്യ പരിഷ്‌കരിച്ചു. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വിവിധ രാജ്യങ്ങളില്‍ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധ ശേഷി കൈവരിച്ചവരും രണ്ട് ഡോസ് സ്വീകരിക്കണമെന്ന് പോളിസിയില്‍ മാറ്റം വരുത്തിയത്. സിഹതീ, തവക്കല്‍നാ ആപുകള്‍ വഴി രണ്ടാം ഡോസ് എടുക്കുന്നതിന് അപ്പോയ്ന്റ്‌മെന്റ് നേടാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, 24 മണിക്കൂറിനിടെ 1,289 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1299 പേര്‍ രോഗമുക്തി നേടി. ചികിത്സയിലിരുന്ന 12 പേര്‍ മരിച്ചതായും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top