Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

പ്രവാസിക്ഷേമവും നാടിന്റെ വികസനവും; റിയാദില്‍ ‘പുതുയുഗ കേരളം’ പ്രകാശനം

റിയാദ്: കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പ്രവാസലോകത്തും തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയില്‍. പ്രവാസികളുടെ പ്രതീക്ഷയും നാടിന്റെ വികസനവും കോര്‍ത്തിണക്കിയ ‘പുതുയുഗ കേരളം’ മാനിഫെസ്‌റ്റോ തലസ്ഥാന നഗരിയില്‍ പ്രകാശനം ചെയ്തു റിയാദ് ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന മഞ്ചേരി യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പ്രകാശനം നടന്നത്.

ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത് മാനിഫെസ്‌റ്റോ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂരിന് കൈമാറി പ്രകാശനം ചെയ്തു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കും കേരളത്തിന്റെ സമഗ്ര വികസനത്തിനുമുള്ള പരിഹാര മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാനിഫെസ്‌റ്റോയെന്ന് നേതാക്കള്‍ വ്യക്തമാക്കി.

യോഗത്തില്‍ യുഡിഎഫ് നേതാക്കളായ മുഹമ്മദ് അലി എടപ്പറ്റ, അക്ബര്‍ ബാദുഷ, നാസര്‍ പാതിരിക്കോട്, സൈനുദ്ധീന്‍ വെട്ടത്തൂര്‍, സലാം താമരശ്ശേരി, അഷ്‌റഫ് മേച്ചേരി, ഷാഫി വെട്ടിക്കാട്ടിരി, മുത്തു പാണ്ടിക്കാട്, ജാഫര്‍ വീമ്പൂര്‍, അബൂബക്കര്‍ മഞ്ചേരി, മുജീബ് പൂന്താനം, ഇല്യാസ് വളരാട്, നാസര്‍ സി.എം, ബഷീര്‍ കോട്ടക്കല്‍, ജംഷി കാരകുന്ന്, ഖാലിദ് വെള്ളുവങ്ങാട്, ഹംസ വളരാട്, സലാം കെ.പി, സിയാദ്, ആബിദ്, ശിഹാബ് കീഴാറ്റൂര്‍, ഫൈസല്‍ പട്ടിക്കാട്, അന്‍വര്‍ കെ.ടി, ഷംസീര്‍ പാലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവാസി മലയാളികളുടെ വലിയ സാന്നിധ്യവും ആവേശവും നിറഞ്ഞ ചടങ്ങ്, യുഡിഎഫ് പ്രവര്‍ത്തകരില്‍ പുതിയ ആത്മവിശ്വാസം പകരുന്നതായി. 2026 തെരഞ്ഞെടുപ്പില്‍ മാറ്റത്തിനായുള്ള ശക്തമായ സന്ദേശമാണ് മാനിഫെസ്‌റ്റോ പ്രകാശനം പ്രവാസികള്‍ക്ക് സമ്മാനനല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top