
റിയാദ്: സൗദിയില്‍ പഴം, പച്ചക്കറി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കാര്‍ഷിക മന്ത്രാലയം. രാജ്യത്ത് ആവശ്യത്തിന് പച്ചക്കറി ഉല്‍പ്പാദനം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘം വിവിധ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ഉല്‍പ്പാദനം വിലയിരുത്തുന്നുണ്ടെന്നും കാര്‍ഷിക മന്ത്രാലയം അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി കുറഞ്ഞെങ്കിലും ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ നേടുന്ന വിളകള്‍ പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്തുന്നുണ്ടെന്ന് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. ലോക് ഡൗണ്‍ വേളയില്‍ വിളവെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ ഉല്‍പ്പാദനം നടത്താന്‍ കാര്‍ഷിക മന്ത്രാലയം കൃഷിക്കാരുമായി നേരിട്ട് ഇടപെടുന്നുണ്ട്. ഇതിനായി അഗ്രികള്‍ചറല്‍ ഗൈഡ് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട് രാജ്യത്തെ വിവിധ പ്രവിശ്യകളിലെ കൃഷിയിടങ്ങളില്‍ 1.77 ലക്ഷം ടണ്‍ ഉളളി ഉല്‍പ്പാദിപ്പിക്കുന്നതിന് കൃഷി മന്ത്രാലയത്തിന്റെ പ്രത്യേക പദ്ധതി ആരംഭിച്ചു. വാണിജ്യ മന്ത്രാലയം, ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതോടെ തദ്ദേശശയമായി ഉല്‍പ്പാദിപ്പിക്കുന്ന ഇരുപതിലധികം പച്ചക്കറികളാണ് സൗദി വിപണിയില്‍ എത്തിച്ചിട്ടുളളത്. അയല്‍ രാജ്യങ്ങളിലേക്കുളള പച്ചക്കറി കയറ്റുമതി നിലച്ചതു പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






