Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

വയനാട് ദുരന്തം: അനുശോചനം അറിയിച്ച് സൗദി അറേബ്യ

റിയാദ്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സൗദി ഭരണാധികാരികള്‍ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിയച്ച സന്ദേശത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും പറഞ്ഞു. അപകടത്തിന്റെ വേദന പങ്കിടുന്നു. കാണാതായവര്‍ സുരക്ഷിതരായി മടങ്ങിയെത്തട്ടെയെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും ഭരണാധികാരികള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ദല്‍ഹിയിലെ സൗദി എംബസി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സര്‍വസ്വവും നഷ്ടപ്പെട്ട ജനങ്ങള്‍ക്കുമൊപ്പമാണ് സൗദി അറേബ്യയെന്ന് വ്യക്തമാക്കി. കേരളത്തില്‍ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി ആളുകളുടെ മരണത്തിനും ഗുരുതര പരിക്കിനും കാരണമായ ദാരുണമായ സംഭവത്തില്‍ അനുശോചനം അറിയിക്കുന്നതായും സന്ദേശത്തില്‍ പറഞ്ഞു. നേരത്തെ യുഎഇ, ഒമാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളും അനുശോചനം അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top