റിയാദ്: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി എബിസി കാര്‍ഗോ. നൂറോളംപേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്കു ആവശ്യസാധനങ്ങള്‍ യുഎഇ, സൗദി എന്നിവിടങ്ങളില്‍ നിന്നു പൂര്‍ണമായും സൗജന്യമായി എത്തിച്ചുനല്കുമെന്നും എബിസി മാനേജ്മന്റ് അറിയിച്ചു.
ആയുഷ്‌കാലം സമ്പാദിച്ചത് മുഴുവനും നഷ്ടപെട്ട അവസ്ഥയിലാണ് ഭൂരിഭാഗം ആളുകളും. അത്തരത്തില്‍ കാഴ്ട്ടപ്പെടുന്നവരില്‍ നിന്നു നൂറോളംപേര്‍ക്ക് അവരുടെ തൊഴില്‍ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു എബിസി കാര്‍ഗോയുടെ ജിസിസിയിലെ ബ്രാഞ്ചുകളില്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് +971 56 506 9893 നമ്പരില്‍ ബന്ധപ്പെടാം.
കൂടാതെ നിലവിലെ സാഹചര്യത്തില്‍ കഴിയാവുന്നത്ര സാധനങ്ങള്‍ ശേഖരിച്ചു ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എബിസി കാര്‍ഗോ പ്രതിനിധികള്‍. അതിവേഗം പാക്കിങ് പരിശോധന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സാധനങ്ങള്‍ കയറ്റി അയക്കാനായി സമയപരിധിയെ മറികടന്ന് എബിസി കാര്‍ഗോ ജീവനക്കാരും സജീവമാണ്.
സാധനങ്ങള്‍ എബിസി കാര്‍ഗോയുടെ നാട്ടിലെ ഓഫീസില്‍ എത്തിച്ചതിന് ശേഷമായിരിക്കും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുക. ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ വിധ ആവശ്യസാധനങ്ങളും എത്തിച്ചുനല്കും. നാട് നേരിട്ട ദുരന്തത്തില്‍ നിന്നു നാടിനെ മോചിപ്പിക്കാന്‍ എബിസി കാര്‍ഗോ മാനേജ്‌മെന്റും ജീവനക്കാരും എല്ലായെപ്പോഴും സജീവമായിരിക്കുമെന്ന് എബിസി മാനേജ്മന്റ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.