റിയാദ്: വയാനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിക്കാനും സാന്ത്വനം നല്‍കാനും ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഐഎംസിസി സൗദി നാഷണല്‍ എക്‌സിക്യൂട്ടീവ് പദ്ധതിക്ക് രൂപം നല്‍കി. വയനാട് ദുരിതാശ്വാസ ഫണ്ട് സഈദ് കള്ളിയത്ത് ഉല്‍ഘാടനം ചെയ്തു. സൈനുദ്ദീന്‍ അമാനിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സഈദ് കള്ളിയത്ത് അദ്യക്ഷതവഹിച്ചു.
യോഗത്തില്‍ ഐഎംസിസി ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റര്‍ സജിമോന്‍ തൈപ്പറമ്പിനെയും വളണ്ടിയര്‍മാരെയും അഭിനന്ദിച്ചു. സൈനുദ്ദീന്‍ അമാനി, ഇസ്ഹാഖ് തയ്യില്‍, മുഹമ്മദ് ഗസ്‌നി വട്ടക്കിണര്‍, റാശിദ് കോട്ടപ്പുറം, അഫ്‌സല്‍ കാട്ടാമ്പള്ളി, അബ്ബാസ് ബേക്കല്‍, ശിഹാബ് വടകര, ഇര്‍ഷാദ് കളനാട്, സജിമോന്‍ തൈപ്പറമ്പില്‍ പ്രസംഗിച്ചു. ജനറല്‍ സിക്രട്ടറിഹനീഫ് അറബി സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.