റിയാദ്: സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ പോണ്ടിച്ചേരി സ്വദേശി ബഹുനില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നു ചാടി മരിച്ചു. പുതുശേരി ഉളന്തൈ കീരപാളയം പൊയിന്റ് കെയര്‍ സ്ട്രീറ്റില്‍ കവിത-രാമലിംഗം ദമ്പതികളുടെ മകള്‍ ദുര്‍ഗ (26) ആണ് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ്് റിയാദില്‍ ജോലി തേടി എത്തിയത്. ജോലിയില്‍ മികവു പുലര്‍ത്തിയിരുന്ന ദുര്‍ഗ ഏതാനും ആഴ്ചകളായി കടുത്ത ഡിപ്രഷനിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കൂടെ താമസിക്കുന്ന കൂട്ടുകാരി വാര്‍ഷിക അവധിയിലാണ്. ഇതിനിടെയാണ് ആകസ്മിക ദുരന്തമെന്ന് ആശുപത്രിയിലുളള സഹപ്രവര്‍ത്തകര്‍ പറഞ്ഞു. വ്യക്തിപരമായ കരാണങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം.
ജൂലൈ 13ന് ആയിരുന്നു റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ദുര്‍ഗ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നു ചാടിയത്. വീഴ്ചയുടെ ആഘാതത്തില്‍ കൈകാലുകള്‍ ഒടിഞ്ഞു. ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത. ശുമൈസി ജനറല്‍ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ റെഡ് ക്രെസന്റ് എത്തിയെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.
ആശുപത്രി അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ സഹായം തേടി. കേസ് അന്വേഷിച്ച പൊലീസും ഷിഹാബ് കൊട്ടുകാടു വഴി ദുര്‍ഗയുടെ വീട്ടുകാരില്‍ നിന്ന് വിവരം ശേഖരിച്ചു, അതിനുശേഷമാണ് മൃതദേഹം നാട്ടിലേയ്ക്ക് അയക്കാന്‍ അനുമതി നല്‍കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.