ദമ്മാം: കേരള മാപ്പിള കലാ അക്കാദമി ദമ്മാം ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാപ്റ്റര്‍ പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ എഞ്ചിനീയര്‍ ഹാഷിം സാഹിബ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കബീര്‍ കൊണ്ടോട്ടി (പ്രസിഡന്റ്), ഷമീര്‍ അരീക്കോട് (ജന. സെക്രട്ടറി), ഒ.പി ഹബീബ് (ട്രഷറര്‍), ബൈജു കുട്ടനാട് (ഓര്‍ഗ. സെക്രട്ടറി), ശിഹാബ് കൊയിലാണ്ടി, മാലിക് മഖ്ബൂല്‍ അലുങ്ങല്‍ (രക്ഷധികാരികള്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഷബീര്‍ തേഞ്ഞിപ്പലം, ഡോ. ഇസ്മയില്‍ രായ്രോത്ത്, മുസ്തഫ കുറ്റ്യേരി, റഹൂഫ് ചാവക്കാട്, നൗഷാദ് തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാര്‍) ഫൈസല്‍ കൊടുമ, മുഷാല്‍ തഞ്ചേരി, മുഹമ്മദലി കരിമ്പില്‍, പ്രമോദ് പൊന്നാനി, കരീം ടി.ടി വേങ്ങര. (സെക്രട്ടറിമാര്‍), മഹമൂദ് പൂക്കാട് (പ്രോഗ്രാം കോഡിനേറ്റര്‍), നജീബ് ചീക്കിലോട് (ഫാമിലി കോഡിനേറ്റര്‍), ഷാനി പയ്യോളി (മീഡിയ കോഡിനേറ്റര്‍ ) എന്നിവരാണ് മറ്റുഭാരവാഹികള്‍. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന റിട്ടേണിങ്ങ് ഓഫീസര്‍ റഹ്മാന്‍ കാരയാട് ഭരവാഹികളെ പ്രഖ്യാപിച്ചു.
മാപ്പിള കലാ അക്കാദമി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ സംഗമം ഉദ്ഘാടനം ചെയ്തു. താജു അയ്യാരില്‍, ഹമീദ് വടകര, അസ്‌ലം കൊളകോടന്‍, നൗഷാദ് കെ.എസ് പുരം, ഷാനി പയ്യോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കേരള മാപ്പിള കലാ അക്കാദമിയുടെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കാനും ആഘോഷങ്ങളുടെ ഭാഗമായി മാപ്പിള കലാ മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കിയവരെ ആദരിക്കാനും യോഗം തീരുമാനിച്ചു. റഹൂഫ് ചാവക്കാട്, മുഷാല്‍ തഞ്ചേരി, ഇബ്രാഹിം കാസര്‍ഗോഡ്, പ്രമോദ് പൊന്നാനി എന്നിവര്‍ ഗാനവിരുന്നിന് നേതൃത്വം നല്‍കി. കബീര്‍ കൊണ്ടോട്ടി സ്വാഗതവും ഒ.പി ഹബീബ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.