റിയാദ്: സൗദി അറേബ്യയിലേക്കുള്ള നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചതില്‍ റിയാദില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാത്തതില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് ശക്തമായി അപലപിച്ചു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായം വേണ്ടത് ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നാണ്. റിയാദിലുള്ള ഇന്ത്യന്‍ എംബസി ഓഫീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ആണ് നോര്‍ക്കയുടെ കണ്‍സള്‍ട്ടസിയുടെ ഇടപെടല്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വരിക.
സൗദിയുടെ തലസ്ഥാന നഗരിയും ഇന്ത്യയടക്കമുള്ള വിദേശ കമ്പനികളുടെ എല്ലാം ഹെഡ്ഡ് ഓഫീസ് നില നില്‍ക്കുന്ന റിയാദില്‍ നോര്‍ക്കയുടെ പ്രതിനിധിയില്ലാതെ പോയത് ദൗര്‍ഭാഗ്യകരമാണെന്നും ഐസിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.