Sauditimesonline

saudi-national-day
സൗദി ദേശീയ ദിനാഘോഷം: രാജ്യം കളറാക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

ഉന്നത വിജയം നേടിയവരെ ഐസിഎഫ് ആദരിച്ചു

റിയാദ്: പ്ലസ് ടു തുല്യതാ പരീക്ഷയില്‍ വിജയം നേടിയ ഹസൈനാര്‍ ഹാറൂനി പടപ്പേങ്ങാടിനെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) അനുമോദിച്ചു. ‘ബെറ്റര്‍ വേള്‍ഡ്-ബെറ്റര്‍ ടുമോറോ’ ക്യാമ്പയിന്റെ ഭാഗമായി ഐസിഎഫ് നടത്തുന്ന ഗ്ലാഡ് എഡു കെയര്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ പ്ലസ് ടൂ പരീക്ഷ എഴുതിയാണ് ഐസിഎഫ് റിയാദ് അഡ്മിന്‍ ആന്റ് പബ്ലിക് റിലേഷന്‍ പ്രസിഡന്റ് കൂടിയായ ഹസൈനാര്‍ വിജയം നേടിയത്.

കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂര്‍ ഉപഹാരം സമ്മാനിച്ചു. കേരള സിലബസില്‍ 90 ശതമാനത്തിനും സി ബി എസ് ഇ പരീക്ഷയില്‍ 80 ശതമാനത്തനും മുകളില്‍ മാര്‍ക്ക് നേടി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പാസായ നാല്‍പത്തി രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഐസിഎഫ് ഉപഹാരം നല്‍കി ആദരിച്ചു.

പ്ലസ് ടു വിഭാഗത്തില്‍ ഫാത്തിമ റിഹാന, ലിബ ഷെറിന്‍,ഫാത്തിമ മഹ, റസീന്‍ റഹ്മാന്‍, ഫിദ മെഹ്‌ന, നജ ശാക്കിര്‍, മുഹമ്മദ് അബ്ദുറഹീം, മുഹമ്മദ് പി, മുഹമ്മദ് ഹാഷിം, സ്വഫ് വാന്‍ അബ്ദുല്‍ ഖാദിര്‍, മുബഷിറ തസ്‌നിം, മുഹമ്മദ് സിനാന്‍,സുഫ്‌യാന്‍ അബ്ദു സലാം എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ഫാത്തിമ ഹുസ്‌ന, ഫാത്തിമ മിന്‍ഹ, അലീഷ് ഫാത്തിമ, അഹമ്മദ് അബ്ദുല്‍സലാം, ആഫിയ ബീവി, ആമിന ബീവി,അബ്ദുല്ല ബിന്‍ ഷെഫീഖ്, അമ്മാര്‍ മുഹമ്മദ്, നാജിയ, മുഹമ്മദ് മുഹ്താര്‍, സഫ അബ്ദുല്‍ ഖാദിര്‍, ഹന്ന മുജീബ്, സിയാ അലവി, ഫാത്തിമ സിന്‍ഫ, മുഹമ്മദ് ആദില്‍,റയാന്‍ അരീക്കന്‍, ആമിനത് നിഹ, മുഹമ്മദ് ഇഷാം, ആയിഷ നസീഹ, മുഹമ്മദ് ആഷിക്, മുഹമ്മദ് ദില്‍ഷാദ്, ഫാത്തിമ സൈനബ്, യാസീന്‍ സിറാജുദ്ദീന്‍, സന ഫാത്തിമ, മുഹമ്മദ് സാബിത്ത് എന്നിവരെയാണ് ആദരിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top